TRENDING:

ഗോത്രവർഗ്ഗ യുവതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുനൽകി പാലോട് ട്രൈബൽ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്

Last Updated:

തൊഴിൽദാതാക്കളും ഉദ്യോഗാർത്ഥികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി പ്രമുഖ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രാദേശികമായി തന്നെ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിലൂടെ നിരവധി യുവാക്കൾക്ക് മികച്ച കരിയർ കണ്ടെത്താൻ ഇതിനകം സാധിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ആദ്യത്തെ പട്ടികവർഗ്ഗ ട്രൈബൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെൻ്റ് സെൻ്റർ നമ്മുടെ തിരുവനന്തപുരത്താണെന്ന് എത്രപേർക്കറിയാം? വാമനപുരം മണ്ഡലത്തിലെ പാലോട് 2018ൽ പ്രവർത്തനമാരംഭിച്ച ഗോത്രവർഗ്ഗ യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ പകർന്ന ട്രൈബൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി, രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു വികസന വിപ്ലവമാണ്.
ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് 
ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് 
advertisement

കേവലം തൊഴിൽ രജിസ്ട്രേഷൻ നടത്തുന്ന ഒരു സർക്കാർ ഓഫീസിനപ്പുറം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ എല്ലാവിധ തൊഴിൽ നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാക്കുന്ന ഒരു മികവിൻ്റെ കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, ഇൻ്റർനെറ്റ് കഫേ എന്നീ സൗകര്യങ്ങൾ ഉൾനാടൻ ഊരുകളിലെ ഉദ്യോഗാർത്ഥികൾക്ക് ലോകനിലവാരത്തിലുള്ള അറിവുകൾ പ്രാപ്യമാക്കുന്നു. നഗരങ്ങളിലെ വലിയ കോച്ചിംഗ് സെൻ്ററുകളിൽ പോകാൻ സാമ്പത്തികമായും പ്രായോഗികമായും ബുദ്ധിമുട്ടുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രീ-റിക്രൂട്ട്മെൻ്റ് ട്രെയിനിംഗുകൾ, പി.എസ്.സി., എസ്.എസ്.സി. പരീക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ് എന്നിവ ഇവിടെ സൗജന്യമായി നൽകിവരുന്നു. ഇതിനുപുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിദഗ്ദ്ധർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസുകളും വ്യക്തിത്വ വികസന പരിശീലനങ്ങളും ഈ കേന്ദ്രത്തിൻ്റെ പ്രത്യേകതയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൊഴിൽദാതാക്കളും ഉദ്യോഗാർത്ഥികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി പ്രമുഖ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രാദേശികമായി തന്നെ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിലൂടെ നിരവധി യുവാക്കൾക്ക് മികച്ച കരിയർ കണ്ടെത്താൻ ഇതിനകം സാധിച്ചിട്ടുണ്ട്. യുവജനങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ തിരിച്ചറിയുന്നതിനും അവയെ തൊഴിൽ മേഖലയിലേക്ക് പരിവർത്തനം ചെയ്യുന്നതിനുമുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലൂടെ പാലോട്ടെ ഈ കേന്ദ്രം ഗോത്രവർഗ്ഗ മേഖലയിൽ വലിയൊരു സാമൂഹിക മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഗോത്രവർഗ്ഗ യുവതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ചിറകുനൽകി പാലോട് ട്രൈബൽ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച്
Open in App
Home
Video
Impact Shorts
Web Stories