TRENDING:

അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും; കണ്ണീർക്കടലിലും മാതൃകയായി ഒരു കുടുംബം

Last Updated:

വാഹനാപകടത്തിൽ അന്തരിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി. ക്ലാർക്ക് ജിജിൻ്റെ അവയവങ്ങൾ അഞ്ചുപേർക്കായി ദാനം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അകാലത്തിൽ പൊലിഞ്ഞുപോയ ജിജിൻ്റെ വിയോഗവാർത്ത നാടിനെയാകെ നടുക്കുമ്പോഴും, ആ വേദനയ്ക്കിടയിലും അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് ജിജിൻ വിടവാങ്ങുന്നു. അടയമൺ അശ്വമാലികയിൽ വാഹനാപകടത്തെത്തുടർന്ന് വിടപറഞ്ഞ ജിജിൻ, പഴയ കുന്നുമ്മലിലെ ജനകീയ നേതാവായിരുന്ന കെ. രാജേന്ദ്രൻ്റെ (പഴയ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്) മകളുടെ ഭർത്താവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ എൽ.ഡി. ക്ലാർക്കുമായിരുന്നു.
ജിജിൻ 
ജിജിൻ 
advertisement

ജിജിൻ്റെ മരണം സൃഷ്ടിച്ച തീരാനഷ്ടത്തിനിടയിലും അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം എടുത്ത ധീരമായ തീരുമാനം അക്ഷരാർത്ഥത്തിൽ നാടിന് മാതൃകയാവുകയാണ്. ജിജിൻ്റെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ, പാൻക്രിയാറ്റിക് ഗ്രന്ഥി എന്നിവയാണ് അഞ്ചുപേർക്കായി കൈമാറുന്നത്. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവം സ്വീകരിക്കുന്നവരെ കണ്ടെത്തി ശസ്ത്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തിയാക്കിയത്. പ്രിയപ്പെട്ടവൻ്റെ വേർപാടിൽ വിങ്ങുന്ന കുടുംബം, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചമേകാൻ കാട്ടിയ ഈ വലിയ മനസ്സ് ജിജിൻ്റെ ഓർമ്മകളെ എക്കാലവും നിലനിർത്തും. സ്വന്തം ജീവൻ നഷ്ടപ്പെടുമ്പോഴും അഞ്ച് കുടുംബങ്ങൾക്ക് പ്രത്യാശയുടെ പുതുജീവൻ നൽകിക്കൊണ്ടാണ് ജിജിൻ ഈ ലോകത്തുനിന്നും യാത്രയാകുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും; കണ്ണീർക്കടലിലും മാതൃകയായി ഒരു കുടുംബം
Open in App
Home
Video
Impact Shorts
Web Stories