കേരള വനം വകുപ്പ്, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ, പേപ്പാറ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്. വനവൽക്കരണം ലക്ഷ്യമിട്ട് നടത്തിയ ഈ പരിപാടിയിൽ വിത്തുവിതരണത്തിന് പുറമെ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
വനസംരക്ഷണത്തോടൊപ്പം ജൈവവൈവിധ്യം പരിപോഷിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് 'മിഷൻ വിത്തൂട്ട് 2025' മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം സംരംഭങ്ങൾ പ്രകൃതിയെ സംരക്ഷിക്കാനും വരും തലമുറയ്ക്ക് ശുദ്ധമായൊരു പരിസ്ഥിതി കൈമാറാനും സഹായകമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, വനത്തെ സ്നേഹിക്കുന്നവരും പ്രകൃതിയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർ ഈ ഉദ്യമത്തിൽ പങ്കുചേർന്നു.
advertisement
ഭാവി തലമുറയ്ക്ക് ശുദ്ധമായ വായുവും വെള്ളവും ഉറപ്പാക്കുന്നതിൽ ഇത്തരം പരിപാടികൾക്ക് വലിയ പങ്കുണ്ടെന്ന് എം.എൽ.എ. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.