കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തിൽ, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, കാര്‍ബണ്‍ ആഗിരണം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 2019ൽ ആവിഷ്കരിച്ച കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി ലക്ഷ്യത്തിലേക്ക് കുതിക്കുയാണ്. ഇതിനോടനുബന്ധിച്ചാണ് നിരവധി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്. കാട്ടാക്കടയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും, അഞ്ച് സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാർബൺ ബഹിർഗമനത്തെക്കുറിച്ച് ശാസ്‌ത്രീയമായി കണക്കാക്കിയ കാർബൺ ഓഡിറ്റ് റിപ്പോർട്ട് 2025 ആഗസ്റ്റ് 6 രാവിലെ 11ന് തിരുവനന്തപുരം പ്രസ് ക്ളബ് ടി.എൻ.ജി. ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്യും.
advertisement
കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം. സയൻ്റിസ്റ്റ് ഡോ. ശ്രുതി കെ.വി. റിപ്പോർട്ട് അവതരിപ്പിക്കും. പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുക, വരും തലമുറയ്ക്ക് കൂടി ഉപയോഗം ആകുന്ന വിധത്തിൽ ഭൂമിയെ സംരക്ഷിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് കാർബൺ ന്യൂട്രൽ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.