TRENDING:

നവകേരള സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആറ്റിങ്ങൽ നഗരസഭയും

Last Updated:

നഗരസഭ ചെയർപേഴ്സൺ തന്നെ കെ.എസ്.ആർ.ടി.സി. ബസ് കഴുകുന്ന കാഴ്ച ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്നവർക്ക് കൗതുകമായി. കൂടാതെ ഗവ. കോളേജ്, ഐ.റ്റി.ഐ. എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും കാണികൾക്ക് കൗതുകമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വച്ഛതാ ഹീ സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി 2025 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ നഗരസഭ തുടക്കം കുറിച്ചു. ക്യാമ്പയിനിന്‍റെ ഭാഗമായി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ബസ്സുകൾ ചെയർപേഴ്സൺ എസ്. കുമാരിയും വിദ്യാർത്ഥികളും ചേർന്ന് കഴുകി വൃത്തിയാക്കി. നഗരസഭയും കെ.എസ്.ആർ.ടി.സി. യും പൊതു വിദ്യാലയങ്ങളിലെ എൻ.എസ്.എസ്. വോളൻ്റിയർമാരും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങളിൽ അണിചേർന്നത്.
advertisement

കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കുന്ന ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ

നഗരസഭ ചെയർപേഴ്സൺ തന്നെ കെ.എസ്.ആർ.ടി.സി. ബസ് കഴുകുന്ന കാഴ്ച ബസ്സ്റ്റാൻഡിൽ ഉണ്ടായിരുന്നവർക്ക് കൗതുകമായി. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്. വോളൻ്റിയർമാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിജ്ഞാ വാചകം ചൊല്ലലും നടന്നു. കൂടാതെ ഗവ. കോളേജ്, ഐ.റ്റി.ഐ. എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും കാണികൾക്ക് കൗതുകമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷ എസ്. ഗിരിജ, പാർലമെൻ്ററി പാർട്ടി ലീഡർ ആർ. രാജു, അസി. ട്രാൻസ്പോർട്ട് ഓഫീസർ സഞ്ജയ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ രമ്യാസുധീർ യോഗത്തിനു നന്ദി പറഞ്ഞു. കൗൺസിലർമാരായ എം. താഹിർ, ലൈലാ ബീവി, രാജഗോപാലൻ പോറ്റി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
നവകേരള സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആറ്റിങ്ങൽ നഗരസഭയും
Open in App
Home
Video
Impact Shorts
Web Stories