സമ്പൂർണത, സുസ്ഥിരത, മനോഭാവമാറ്റം എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ക്യാമ്പയിനിൻ്റെ രണ്ടാം ഘട്ട പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് എന്ന് ശാരദാ മുരളീധരൻ സൂചിപ്പിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോർക്കുന്ന ഒരു ജനകീയ ക്യാമ്പയിനായി ഇത് മാറ്റും എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ശുചിത്വവുമായി ബന്ധപെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ പൂർത്തീകരണം ഉറപ്പ് വരുത്തണമെന്ന് യു. വി ജോസ് അഭിപ്രായപ്പെട്ടു.
നിലവിൽ സംസ്ഥാനത്ത് 7ാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയുടെ സ്ഥാനം ക്യാമ്പയിനിലൂടെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ജില്ലാ ജോയിൻ്റ് ഡയറക്ടർ കെ. പ്രശാന്ത് കുമാർ, അസി. ഡയറക്ടർ ആർ. രഞ്ജിത, ക്യാമ്പയിൻ കോ കോർഡിനേറ്റർ കെ.ജി. ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 11, 2024 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മാലിന്യമുക്തം നവകേരളം; ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു