TRENDING:

തിരുവനന്തപുരം മേയർക്ക് വയനാട്ടിൽ നിന്ന് സഹായത്തിനായി ഒരു കത്ത്; വീട് വെച്ചു നൽകുമെന്ന് വിവി രാജേഷ്

Last Updated:

കത്തിനെ കോർപ്പറേഷൻ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോർപ്പറേഷൻ ബജറ്റ് ചർച്ചകൾക്കിടയിൽ തന്റെ മേൽവിലാസത്തിൽ ഒരു കത്ത് ലഭിച്ച വിവരം വെളിപ്പെടുത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സുൽത്താൻ ബത്തേരിയിൽ നിന്ന് തനിക്ക് ലഭിച്ച ഒരു കത്തിലെ ആവശ്യം പരിഗണിച്ച് അർഹതപ്പെട്ട  കുടുംബത്തിന് സ്വന്തം നിലയിൽ സ്പോൺസറെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുമെന്ന് മേയർ കൗൺസിലിൽ അറിയിച്ചു.
News18
News18
advertisement

തന്റെ മേൽവിലാസത്തിൽ വയനാട്ടിൽ നിന്ന് ലഭിച്ച ഈ കത്തിനെ കോർപ്പറേഷൻ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ അപേക്ഷയാണെന്നും പദ്ധതിയുടെ ഭാഗമായോ അല്ലെങ്കിൽ സ്പോൺസർഷിപ്പ് വഴിയോ അവർക്കൊരു വീട് ഉറപ്പാക്കുമെന്നും മേയർ വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബജറ്റിൽ പ്രഖ്യാപിച്ച പി.എം.ബി.വൈ. ഭവന പദ്ധതിയെക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞാണ് വയനാട്ടിൽ നിന്ന് ഇത്തരമൊരു കത്ത് വന്നതെന്നാണ് സൂചന. രാഷ്ട്രീയമായ വിയോജിപ്പുകളും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങളും സഭയിൽ നിലനിന്നിരുന്നെങ്കിലും ഒരു സാധാരണക്കാരന്റെ അപേക്ഷ പരിഗണിച്ച് വീട് നൽകാനുള്ള മേയറുടെ തീരുമാനം കൗൺസിലിൽ ശ്രദ്ധ നേടി. ഭരണസമിതിയുടെ ജനപക്ഷ നിലപാടിന്റെ തെളിവാണ് ഈ നീക്കമെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ്‌ കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മേയർക്ക് വയനാട്ടിൽ നിന്ന് സഹായത്തിനായി ഒരു കത്ത്; വീട് വെച്ചു നൽകുമെന്ന് വിവി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories