വയോജന സൗഹാര്‍ദ്ദ പദ്ധതികളുമായി ബഹുദൂരം മുന്നോട്ടുപോകുന്നവരാണ് ത്രിതല പഞ്ചായത്തുകള്‍. പ്രായമേറുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് പല പദ്ധതികളും ആവിഷ്‌കരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വയോജന മെഡിക്കല്‍ക്യാമ്പുകള്‍ നടക്കുന്നുണ്ട്. വയോജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വീടുകളില്‍ എത്തി ജീവിതശൈലി രോഗനിര്‍ണയം നടത്തുന്നതു ഉള്‍പ്പെടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ക്യാമ്പ് പോസ്റ്റർ
advertisement
കിളിമാനൂര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 12 രാവിലെ 9 മുതല്‍ 1 വരെ പള്ളിക്കല്‍ കൃഷി ഓഫിസില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കിളിമാനൂര്‍പള്ളിക്കല്‍ പഞ്ചായത്ത്, ഹോമിയോപതി വകുപ്പ് ആയുഷ് പ്രൈമറി ഹെല്‍ത് സെൻ്റര്‍ പള്ളിക്കല്‍ എന്നിവയുടെ നേതൃത്വത്തില്‍ ആണ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഇതുപോലുള്ള ചെറിയ സഹായങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ലഭിക്കുന്നത് ഒരാശ്വാസമാണ്. എന്നാല്‍ ശാശ്വതമായ പരിഹാരം എന്ത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.