ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി. ശിവൻകുട്ടി, വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും അവരുടെ ഭാവിക്ക് ആശംസകൾ നേരുകയും ചെയ്തു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇത്തരം പ്രോത്സാഹന പരിപാടികൾ വിദ്യാർത്ഥികളിൽ കൂടുതൽ ഉണർവ്വേകുമെന്നും കൂട്ടിച്ചേർത്തു. അധ്യക്ഷ പ്രസംഗത്തിൽ എം.എൽ.എ. വി. ജോയ്, വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഗവൺമെൻ്റ് മോഡൽ സ്കൂൾ പ്രധാനാധ്യാപകൻ രാജീവ് സക്കറിയ, പ്രിൻസിപ്പൽ ശ്രീമതി എൻ. ഗീത തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
advertisement
വിജയിച്ച വിദ്യാർത്ഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഈ വർഷവും മികച്ച വിജയം നേടാൻ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു അംഗീകാരമായി. മുൻവർഷങ്ങളിലും ഇതേ മാതൃകയിൽ മണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മികവുത്സവം സംഘടിപ്പിച്ചിരുന്നു.