സന്ധ്യ നേരമാകുന്നതോടെ കുരങ്ങന്മാർ കൂട്ടത്തോടെ ഇവിടെയെത്തും. തങ്ങൾക്കുള്ള ഭക്ഷണവുമായി ഇതുവഴി പോകുന്ന യാത്രക്കാരനെ നോക്കിയാണ് എത്തുക. അജ്ഞാതനായ ആ യാത്രക്കാരൻ നൽകുന്ന ഭക്ഷണത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നീട്. അൽപ്പനേരം വാഹനമൊന്നു നിർത്തിയാൽ ഈ വാനരക്കൂട്ടത്തെ നിങ്ങൾക്ക് അടുത്തു കാണാം.
വാനരൻമാർ
മനോഹരമായ അടുക്കും ചിട്ടയും ഉള്ള, കെട്ടുറപ്പുള്ള ബന്ധങ്ങൾ അവർക്കിടയിൽ കാണാം. അമ്മമാർ കുഞ്ഞുങ്ങളെ കരുതലോടെ ചേർത്ത് നിർത്തുന്നത് പോലെ ഇവിടെയൊരു അമ്മ കുരങ്ങും തന്‍റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തിരിക്കുന്നുണ്ട്. മറ്റു വികൃതിക്കുട്ടന്മാർക്ക് ഒപ്പം നിലത്തിറങ്ങാൻ അനുവദിക്കാതെ ഇടയ്ക്ക് ഒക്കെ അമ്മക്കുരങ്ങ് സ്ട്രിക്ട് ആകുന്നുണ്ട്.
advertisement
പ്ലാസ്റ്റിക് സാധനങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും ഒക്കെ റോഡിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയരുത് എന്നുള്ള അവബോധം ഉള്ളതുകൊണ്ടാകണം ഇപ്പോൾ യാത്രക്കാരിൽ അധികം പേരും കുരങ്ങുകൾക്ക് ഭക്ഷണം നൽകാറില്ല. എങ്കിലും ഇതൊന്നും കാര്യമാക്കാതെ ഭക്ഷണം നൽകുന്നവരും ഉണ്ട്. അവർക്കുവേണ്ടിയാണ് വാനരക്കൂട്ടത്തിന്‍റെ ഈ കാത്തിരിപ്പ്.