റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ അനുഭവപ്പെട്ടിരുന്ന കനത്ത ഗതാഗതക്കുരുക്കും മണിക്കൂറുകൾ നീളുന്ന സമയനഷ്ടവും ഇല്ലാതാക്കാൻ ഈ മേൽപാലം സഹായകമാകും. സൈനിക സ്കൂൾ, ചന്തവിള കിൻഫ്രാ പാർക്ക്, തുമ്പ കിൻഫ്ര അപ്പാരൽ പാർക്ക്, കഠിനംകുളം പഞ്ചായത്ത് ഓഫീസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതിനൊപ്പം ദേശീയപാതയെയും തീരദേശ റോഡിനെയും ബന്ധിപ്പിക്കുന്ന നിർണ്ണായക പാതയായും ഇത് മാറും.
നെടുമങ്ങാട്, കഴക്കൂട്ടം, ചിറയിൻകീഴ് എന്നീ മൂന്ന് നിയസഭാ മണ്ഡലങ്ങളിലെ ജനങ്ങൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. മേൽപാലത്തിൻ്റെ നിർമ്മാണത്തിനായി കഴക്കൂട്ടം, പള്ളിപ്പുറം വില്ലേജുകളിലെ വിവിധ സർവ്വേ നമ്പറുകളിൽപ്പെട്ട ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. തീരദേശത്തെയും പ്രധാന നഗരമേഖലകളെയും വേഗത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന വെട്ടുറോഡ് റെയിൽവേ മേൽപാലം തിരുവനന്തപുരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു നാഴികക്കല്ലായി മാറും.
advertisement
