കാട്ടാക്കട ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന കീഴാറൂർ കടവിലാണ് പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. നെയ്യാർ നദി സംരക്ഷണത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി, സംസ്ഥാനത്ത് അനുദിനം ശോഷിച്ചുവരുന്ന മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിൻ്റെ ഈ പദ്ധതി പ്രകാരം വിവിധ കുളങ്ങളിലും ജലാശയങ്ങളിലുമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. കാട്ടാക്കടയിൽ മാത്രം ഇതുവരെ 106 ജലാശയങ്ങളിലാണ് ഇത്തരത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്. ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം ഉറപ്പാക്കാനും, തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം നൽകാനും, പൊതുജനങ്ങൾക്ക് മത്സ്യ ലഭ്യത ഉറപ്പുവരുത്താനും ഈ പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
advertisement
