TRENDING:

ഇന്നലെകളിലൂടെ ഒരു യാത്ര;  ചരിത്രം പേറുന്ന നെയ്യാറ്റിൻകരയിലെ ചരിത്ര മാളിക 

Last Updated:

തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിളയിലെ ചരിത്ര മാളിക. പ്രാദേശിക ചരിത്രകാരനായ ഒരു വ്യക്തിയുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ചരിത്ര മാളിക. നാടിൻ്റെ ചരിത്രമറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കയറി ചെല്ലാൻ കഴിയുന്ന ഒരിടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ പരമ്പരാഗത ഭവനങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ ചരിത്രപരമായ രേഖകളുടെ പുനർനിർമ്മിതിയും കാണാം. നടുമുറ്റവും കളരിയും വാസ്യന്തമാളികയും ഒക്കെ ചേർന്ന ഗൃഹാതുര ഓർമ്മകൾ പേറുന്ന ഇടം.36 സെന്റിൽ പരന്നു കിടക്കുന്ന ഈ കെട്ടിട സമുച്ചയം കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി തനിമ ചോരാതെ നിർമ്മിച്ചടുത്തതാണ്.
ചരിത്ര മാളിക
ചരിത്ര മാളിക
advertisement

കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക ചരിത്രത്തിൽ താൽപ്പര്യമുള്ള ഏതൊരാൾക്കും തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അമരവിളയിലെ ചരിത്ര മാളിക സന്ദർശിക്കുന്നത് വളരെ ഉൾക്കാഴ്ച നൽകുന്നതാണ്. നെയ്യാറ്റിൻകര സ്വദേശിയായ യുവ ചരിത്ര പ്രേമിയായ അഭിലാഷ് കുമാറാണ് നാഞ്ചിനാടിൻ്റെ വാസ്തുവിദ്യാ മഹത്വത്തിൻ്റെ പുനർനിർമ്മാണം. തുറന്ന നടുമുറ്റത്തിന് ചുറ്റും മൂന്ന് വിശാലമായ ഘടനകൾ അടങ്ങുന്ന ഒരു കെട്ടിട സമുച്ചയത്തിൻ്റെ പുനർനിർമ്മാണം. ഈ വമ്പൻ പ്രദർശനത്തിൽ 4800 പുരാതന ശകലങ്ങളുടെയും 32 സിഗ്നേച്ചർ വാസ്തുവിദ്യാ ഘടകങ്ങളുടെയും ശേഖരം അദ്ദേഹം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.

advertisement

ആയുർവേദ ചികിത്സയ്ക്ക് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ശേഖരം, താളിയോലകൾ, എഴുത്താണികൾ തുടങ്ങി 4800 ലധികം പുരാതന ശകലങ്ങൾ ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഇതിലെ യാത്ര ചെയ്യുന്നവർക്കൊക്കെ സന്ദർശിക്കാൻ പറ്റിയ ഒരു ഇടമാണ് അല്പം ചരിത്ര താൽപര്യം ഉണ്ടായിരിക്കണം എന്ന് മാത്രം.

സമ്പന്നമായ പാരമ്പര്യത്തിൻ്റെ അമൂല്യമായ ചെറിയ ഭാഗം ഇവിടെ നിലനിൽക്കുന്നു. അത് സംരക്ഷിക്കാൻ നമ്മൾ ശ്രമിച്ചില്ലെങ്കിൽ യുവതലമുറയ്ക്ക് അവരുടെ പൈതൃകത്തിൻ്റെ മഹത്വം വിലമതിക്കാൻ കഴിയില്ല. പ്രദർശനങ്ങൾ സംരക്ഷിക്കാൻ വൻതുകയും വൈദഗ്ധ്യവും ആവശ്യമായതിനാൽ ഭാവിയിൽ ചരിത്ര മാലിക സർക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അഭിലാഷ് ഇതു നിർമ്മിച്ചത്.

advertisement

സന്ദർശകരെ സ്വാഗതം ചെയ്യുന്ന സമുച്ചയത്തിൻ്റെ ഭാഗമായ പ്രധാനമുഖം ടൂറിസത്തിന് അനുയോജ്യമായ ഒരു ആമുഖം നൽകുന്നു. പുരാണത്തിലെ 14 ലോകങ്ങളുടെ പ്രതിനിധാനമായി - മേൽക്കൂര ഉയർത്തിപ്പിടിക്കുന്ന 14 കഴുക്കോലുകൾ കൃത്യമായി കൊത്തിയെടുത്ത അളവുകോലിനാൽ ഘടിപ്പിച്ചിരിക്കുന്നു. പിന്നിൽ അങ്ങേയറ്റം ഗണിതശാസ്ത്രപരമായ കൃത്യത ആവശ്യമായതിനാൽ വിദഗ്ദരായ ആശാരിമാരാണ് ഇതു പണിതത്.

അഭിലാഷ് കുമാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താളിയോല, എഴുത്താണി എന്നിവയുടെ വിപുലമായ ശേഖരവും ഈ കെട്ടിടത്തിലുണ്ട്. താളിയോല ഗ്രന്ഥങ്ങളും നിരവധി താളിയോലകൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ പുസ്തകങ്ങളും ശേഖരത്തിലുണ്ട്. മരക്കമ്പികളിൽ ഇലകൾ കുട്ടിക്കെട്ടി തുകലിലോ പട്ടിലോ പൊതിഞ്ഞാണ് ഈ പുസ്തകങ്ങൾ നിർമ്മിക്കുന്നത്. ഇവയിൽ ചിലത് നിങ്ങളുടെ കൈപ്പത്തിയിൽ ഒതുങ്ങുന്ന ഇത്ര ചെറുതാണ്. ഇവയെല്ലാം കലാപരവും ചരിത്രപരവുമായ കൗതുകങ്ങളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഇന്നലെകളിലൂടെ ഒരു യാത്ര;  ചരിത്രം പേറുന്ന നെയ്യാറ്റിൻകരയിലെ ചരിത്ര മാളിക 
Open in App
Home
Video
Impact Shorts
Web Stories