സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 1300 സർക്കാർ ലാബുകളെ ഒരു ഏകീകൃത ശൃംഖലയിലൂടെ ബന്ധിപ്പിച്ചാണ് നിർണ്ണയ പദ്ധതി നിലവിൽ വരുന്നത്. ഈ ശൃംഖല വഴി 131 തരം പരിശോധനകൾ ഇനി വീടിനടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാകും. രാജ്യത്ത് ആദ്യമായിട്ടാണ് 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിൽ സർക്കാർ ലാബ് ശൃംഖല സജ്ജമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾക്കായി സാമ്പിളുകൾ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ലാബുകളിൽ ശേഖരിക്കും. അവിടെ നടത്താനാവാത്ത ഉയർന്ന തലത്തിലുള്ള പരിശോധനകൾ ഹബ് ലാബുകളിലേക്ക് അയയ്ക്കും. സാമ്പിളുകളുടെ ട്രാൻസ്പോർട്ടിനായി ഇന്ത്യാ പോസ്റ്റിൻ്റെ സേവനമാണ് ഉപയോഗിക്കുന്നത്. പരിശോധനാഫലങ്ങൾ രോഗിക്ക് തങ്ങളുടെ മൊബൈൽ ഫോണിലൂടെ ലഭ്യമാകും. യാത്രാചെലവുകളും സമയനഷ്ടവും കുറച്ച് പൊതുജനങ്ങൾക്ക് വലിയ സഹായകരമാകുന്ന ഈ പദ്ധതി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
advertisement
