മലയുടെ വിദൂര ദൃശ്യം
പശ്ചിമഘട്ട മലനിരകളുടെ ദൃശ്യഭംഗിയും, അഗസ്ത്യാർകൂടം, നെയ്യാർഡാം എന്നിവയുടെ ഒക്കെ വിദൂര ദൃശ്യഭംഗിയും ആസ്വദിക്കാം നെല്ലിക്കാ മലയുടെ മുകളിലെത്തിയാൽ. കൊളുക്കുമല പോലെ തന്നെ സാഹസിക സഞ്ചാരികൾക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാൻ പറ്റിയ ഒരിടം കൂടിയാണ് നെല്ലിക്ക മല. മലയുടെ മുകളിൽ എത്തിയാൽ കാണുന്ന കാഴ്ചകൾ തന്നെയാണ് ഏറെ കൗതുകം ഉണർത്തുന്നത്.
advertisement
സമുദ്രനിരപ്പിൽ നിന്നും 1400 മീറ്റർ ഉയരത്തിലാണ് നെല്ലിക്കാ മല സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം യാത്രക്ക് തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ദൃശ്യഭംഗിയുടെ നെറുകയിൽ ഒരു ടെൻ്റ് കെട്ടി കുറച്ചു സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയും കൂടി ആയാൽ മനസ്സിനൊരു ആശ്വാസവും ലഭിക്കും. നെല്ലിക്ക മലയിലേക്ക് ഓഫ് റോഡ് യാത്ര നടത്തുന്ന നിരവധി യാത്ര കൂട്ടായ്മകൾ ഉണ്ട്. അപ്പോൾ ഓഫ് റോഡ് യാത്ര ആഗ്രഹിക്കുന്നവർ ഈ സ്പോട്ട് മനസ്സിൽ കുറിച്ചിട്ടോളൂ.