സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, മേഘ്ന സുമേഷ്, ദിൽഷ പ്രസന്നൻ, പാർവതി അരുൺ എന്നീ കലാകാരൻമാരാണ് നിശാഗന്ധിയിൽ കലാ സന്ധ്യയൊരുകിയത്. 'കൃപാകരി...' എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെയാണ് ഗാനസന്ധ്യക്ക് തുടക്കമായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടി ആസ്വദിക്കാനായി എത്തിയ കലാപ്രേമികളാൽ നിശാഗന്ധി ജനനിബിഢമായിരുന്നു.
ഇരുപത് വർഷത്തിലധികം പഞ്ചവാദ്യത്തിൽ അനുഭവസമ്പത്ത് ഉള്ള മഹേഷും സംഘവും നടത്തിയ പഞ്ചവാദ്യമാണ് ഉദ്‌ഘാടന ദിനത്തിൽ കനകക്കുന്നിൻ്റെ പ്രവേശന കവാടത്തിൽ ആദ്യം നടന്നത്. കിളിമാനൂർ അനിൽ മാരാർ, കാലപീഠം ശ്രീരാഗ്, കിളിമാനൂർ ബിനു, ബാലരാമപുരം മഹേഷ്, വിഘ്‌നേശ്, സതീഷ് ബാബു, നെയ്യാറ്റിൻകര ജയശങ്കർ എന്നിവരാണ് നാദവിസ്മയം തീർത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 05, 2025 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിന് തുടക്കം