1979 നവംബർ 17 -ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനടുത്തായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. സസ്യ ഗവേഷണമാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. അപൂർവമായ നിരവധി സസ്യങ്ങൾ അവയിൽ തന്നെ വംശനാശ ഭീഷണി നേരിടുന്നവ, ഔഷധ സസ്യങ്ങൾ ഉൾപ്പെടെ വലിയ സസ്യ ശേഖരമാണ് ഇവിടെയുള്ളത്.
ഇവിടത്തെ അപൂർവ്വ ജല സസ്യമായ ഭീമൻ ഇല കളുള ആനത്താമര അടുത്ത കാലത്തു മാധ്യമ ശ്രദ്ധ നേടിയിരുന്നു 4,000 ത്തി അധികം സസ്യങ്ങളുടെ 50,000ത്തി അധികം ഇനം സസ്യങ്ങളുണ്ട് ഏഷ്യയിലെ തന്നെ വലിയ ഉദ്യാനമായ ഇവിടെ. മാംസഭോജി സസ്യങ്ങളിൽ ലോകത്ത് കാണപ്പെടുന്ന 16 ഇനങ്ങളിൽ 8 എണ്ണവും ഗാർഡനിലുണ്ട്.
advertisement
നെപ്പന്തസ് ചെടികളിലെ നീല പ്രകാശത്തെക്കുറിച്ച് ടി.ബി.ജി.ആർ.ഐ നടത്തിയ പഠനം ലോക ശ്രദ്ധ നേടിയിരുന്നു.പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ മറ്റൊരു ആകർഷണം ഇരപിടിയൻ സസ്യങ്ങളിൽ ചിലതാണ്. ഇത്തരം സസ്യങ്ങളുടെ 27 സ്പീഷീസുകളെയാണു ഇവിടെ സംരക്ഷിക്കുന്നത്. ടി.ബി.ജി.ആർ.ഐ തന്നെ വികസിപ്പിച്ചെടുത്ത 3 ഹൈബ്രിഡുകൾക്ക് പുറമെ 15 ഓളം നെപ്പന്തസുകളുടെ ഹൈബ്രിഡുകളും ഇവിടെയുണ്ട്.
ഇവയിൽ വേഗം ഇരപിടിക്കുന്ന വീനസ് ഫ്ളൈ ട്രാപ്,ബട്ടർവോർത്ത്, സൺഡ്യൂ എന്ന ട്രൊസീറ,അമേരിക്കൻ പിച്ചർ പ്ലാന്റ് സറ സീനിയ, പൈനാപ്പിൾ കുടുംബത്തിലെ ബ്രോച്ചിനിയ, സൺ പിക്ചർ എന്ന ഹെലിയാം ഫോറ, അട്രികുലേറിയ എന്നിവ ഇവിടത്തെ വൈവിദ്ധ്യമാണ്.സസ്യ ലോകത്തെ ഗിന്നസ് ജേതാവ് ടൈഗർ ഓർക്കിഡ് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ വിസ്മയ കാഴ്ചയാണ്. ചെടി, പൂങ്കുല, പൂവ് എന്നിവയുടെ വലിപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള ടൈഗർ ഓർക്കിഡ്. ജൈവ വൈവിധ്യത്താലും പ്രകൃതി ഭംഗിയായാലും ഏറെ ശ്രദ്ധേ നേടിയ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ്റെ മുഖ മുദ്രകളിൽ ഒന്നുകൂടിയാണ്. ഈ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നതിൽ കൂടുതലും വിദ്യാർഥികളാണ്.