ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?
- Published by:Sneha Reghu
- news18-malayalam
Last Updated:
ഡ്രൈവിങ് പരിശീലകർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നത്.
ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ പരിഷ്കാരങ്ങൾ താഴെ നൽകുന്നു:
പുതിയ പരീക്ഷാ രീതി: ലേണേഴ്സ് പരീക്ഷയ്ക്ക് ഇനി മുതൽ 30 ചോദ്യങ്ങളുണ്ടാകും. ഇതിൽ 18 എണ്ണത്തിന് ശരിയായ ഉത്തരം നൽകണം. നേരത്തെ 20 ചോദ്യങ്ങളിൽ നിന്ന് 12 എണ്ണം ശരിയാക്കിയാൽ മതിയായിരുന്നു.
കൂടുതൽ സമയം: ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ പുതിയ സംവിധാനത്തിൽ 30 സെക്കൻഡ് ലഭിക്കും. മുമ്പ് ഇത് 15 സെക്കൻഡ് ആയിരുന്നു.
advertisement
ലീഡ്സ് ആപ്ലിക്കേഷൻ: ഡ്രൈവിങ് സ്കൂളുകൾ വഴി നൽകിയിരുന്ന ചോദ്യോത്തരങ്ങൾ ഇനിമുതൽ മോട്ടോർ വാഹന വകുപ്പിന്റെ 'ലീഡ്സ്' എന്ന ആപ്പിൽ ലഭ്യമാകും. പരീക്ഷയ്ക്കുള്ള സിലബസ് മുഴുവൻ ആപ്പിൽ ലഭിക്കും. മുമ്പ് ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്.
റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്: 'ലീഡ്സ്' ആപ്പിലെ മോക്ക് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകും.
പ്രീ-ഡ്രൈവിങ് ക്ലാസ് ഒഴിവാക്കാം: റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രീ-ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയും.
advertisement
നിർബന്ധിത യോഗ്യത: ഡ്രൈവിങ് പരിശീലകർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2025 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?