'ഞാൻ ഒരു കണ്ണി മാത്രം; കോൺഗ്രസിനുള്ളിൽ തല്ലുണ്ടാകേണ്ടത് അവരുടെ ആവശ്യം'; മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
നേതാക്കളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മാധ്യമങ്ങളുടെ മേൽ പഴിചാരി രാഹുൽ മങ്കൂട്ടത്തിലിന്റെ വാട്സ്ആപ്പ് സന്ദേശം. കോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണെന്നും താൻ ഒരു കണ്ണി മാത്രമാണെന്നുമാണ് രാഹുൽ കുറ്റപ്പെടുത്തിയത്. കോൺഗ്രസിന്റെ ഒരു വാട്സ്‍ ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുൽ സന്ദേശം അയച്ചത്.
തനിക്കെതിരായ നീക്കം കോൺഗ്രസിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ എന്നാണ് സന്ദേശത്തിലെ പരാമർശം. നേതാക്കളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ ഉണ്ട്. ഈ കെണിയിൽ വീഴരുതെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു
മാധ്യമങ്ങൾ ചില പ്രൊപ്പഗണ്ടകളുടെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്. ഷാഫി പറമ്പിൽ, വി.ടി ബൽറാം, ടി. സിദ്ദിഖ്, പി.കെ ഫിറോസ്, ജെബി മേത്തർ എന്നിവരെപ്പോലുള്ള യുവ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആക്രമണങ്ങൾ നടത്തുന്നു. ഇത് രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണെന്ന് വാട്സ് ആപ്പ് സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
advertisement
മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും തമ്മിൽ തല്ലുണ്ടാക്കേണ്ടത് ചിലരുടെ ആവശ്യമാണ്. നേതാക്കൾ തമ്മിൽ ഭിന്നത ഉണ്ടാകുമ്പോൾ അത് കോൺഗ്രസ് പാർട്ടിയെ മൊത്തത്തിൽ ദുർബലപ്പെടുത്തുമെന്നും ഇത് മാധ്യമങ്ങളുടെ ആവശ്യമാണ്. ഈ രീതിയിൽ നേതാക്കൾ മുതൽ പ്രവർത്തകർ വരെ ദുർബല പെട്ടാൽ ദുർബലരാകുന്നത് കോൺഗ്രസാണെന്നും വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2025 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാൻ ഒരു കണ്ണി മാത്രം; കോൺഗ്രസിനുള്ളിൽ തല്ലുണ്ടാകേണ്ടത് അവരുടെ ആവശ്യം'; മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ