TRENDING:

മനസിൽ പതിയുന്ന കാഴ്ചകൾ; പണയിൽ കടവ് തടാകം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായൽ സൗന്ദര്യം ആസ്വദിക്കാൻ ആലപ്പുഴ വരെ ഒന്നും പോകേണ്ട,തിരുവന്തതപുരം ജില്ലയിൽ വക്കത്തിനടുത്ത് ഒന്നാത്തരം ഒരു കായൽ തീരമുണ്ട് 'പണയിൽ കടവ്‌ 'പണയിൽ കടവ്' ,വളരെ ഗ്രാമീണമായ ഒരു കടവാണിത്.ആൾ തിരക്ക് നന്നേ കുറഞ്ഞ എന്നാൽ , മനോഹരമായ ഭൂപ്രകൃതിയുള്ള ഒരിടം. ഇവിടെ വന്നാൽ പ്രകൃതി സൗന്ദര്യം മാത്രമല്ല ,നല്ല പിടയ്ക്കണ കായൽ മീനും വാങ്ങാം. ദിവസം കുറഞ്ഞത് രണ്ടു തവണയെങ്കിലും ഇവിടെ വലയെറിഞ്ഞു മീൻ പിടിക്കും.വരും കാലത്ത് വലിയ ടൂറിസം സാധ്യതകൾ തുറന്നിടുന്ന പ്രദേശം കൂടിയാണ്'പണയിൽ കടവ്'.ദിവസവും ധാരാളം പേർ ഇവിടെയെത്തുന്നുണ്ട്. കുറച്ചുനാൾ മുൻപ് വരെ പ്രാദേശികമായി മാത്രം ഒതുങ്ങി നിന്നിരുന്ന പ്രദേശമായിരുന്നു പണയിൽ കടവ്.എന്നാൽ സോഷ്യൽ മീഡിയയിൽ കടവിനെ പറ്റിയുള്ള പ്രചരണം സജീവമായതോടെ മറ്റു ജില്ലകളിൽ നിന്നുപോലും ആളുകൾ ഇവിടെ എത്താൻ തുടങ്ങി.കായൽ തീരത്തിനോട് ചേർന്ന് ധാരാളം റിസോർട്ടുകളുണ്ട്.അതിനാൽ,ഒരു ദിവസം താമസിച്ച് കായൽ സൗന്ദര്യം ആസ്വദിച്ച് മടങ്ങിപ്പോകുന്നവരും ധാരാളമാണ്. വർക്കലയും തിരുവനന്തപുരവും ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ആറ്റിങ്ങൽ വഴിയും ചിറയിൻകീഴ് വഴിയും ഇവിടേയ്ക്ക് എത്താം.മുൻപൊക്കെ പ്രദേശവാസികൾ മാത്രമാണ് ഇവിടെ വന്നു പോയിരുന്നത്. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല.പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി പുതിയ പല സംരംഭങ്ങളും ഇവിടെ ഉയർന്നു വരുന്നുണ്ട്.മൂങ്ങോട് കായലിന്റെയും അകത്തുമുറി കായലിന്റെയും ഇടയിലുള്ള പ്രദേശമാണ് പണയിൽ കടവ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മനസിൽ പതിയുന്ന കാഴ്ചകൾ; പണയിൽ കടവ് തടാകം
Open in App
Home
Video
Impact Shorts
Web Stories