മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് കരമന ജനാർദ്ദനൻ നായർ. പേരിനൊപ്പം സ്ഥലപേരുകൂടി ചേർക്കപ്പെട്ട ഇദ്ദേഹം കരമന എന്നും അറിയപ്പെട്ടു. ജഗതിയോളം തന്നെ അത്രയും പ്രശസ്തിയിലേക്ക് ഉയർത്തപ്പെട്ടു കരമന എന്ന സ്ഥല നാമവും. കരമന ജനാർദ്ദനൻ നായരുടെ മകൻ സുധീറും അച്ഛനെപ്പോലെ തന്നെ പേരിനൊപ്പം കരമന ചേർത്ത് സുധീർ കരമന എന്ന് അറിയപ്പെടുന്നു.
തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന നാഗർകോവിലിലെ തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ എല്ലാകാലത്തും അറിയപ്പെട്ടത് സ്ഥല നാമമായ തിക്കുറിശ്ശി എന്ന പേരിലാണ്.
advertisement
സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ പേരിനൊപ്പം സംസാരശൈലിയുടെ സവിശേഷത കൊണ്ട് പലപ്പോഴും ട്രോളുകൾക്കു പോലും വിധേയമായിട്ടുള്ള ഒരു നാടാണ് വെഞ്ഞാറമൂട്. സുരാജ് സംസാരിച്ചിരുന്ന സ്ലാങ് വെഞ്ഞാറമൂട്ടിലേതാണെന്ന് ധരിച്ചിരുന്നവരും ഏറെയാണ്. ദേശീയ പുരസ്കാരം നേടിയതിലൂടെ തൻ്റെ പേരിനൊപ്പം ചേർത്ത വെഞ്ഞാറമൂടിനെ അഭിമാനത്തിൻ്റെ കൊടുമുടിയിൽ എത്തിക്കാൻ സുരാജ് വെഞ്ഞാറമൂട് എന്ന നടന് കഴിഞ്ഞു.