TRENDING:

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തിൽ നിന്ന് ഫോൺ അടിച്ചുമാറ്റി; എസ് ഐക്ക് സസ്പെൻഷൻ

Last Updated:

മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ അടിച്ചു മാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ ഇയാൾ ചാത്തന്നൂർ എസ് ഐയാണ്. മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ജ്യോതി സുധാകർ
ജ്യോതി സുധാകർ
advertisement

കഴിഞ്ഞ ജൂൺ 18 ന് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോൺ കാണാതെ പോയിരുന്നു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇ എം ഐ ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.

advertisement

KSRTC ബസില്‍ മൊബൈല്‍ വിളിക്കാന്‍ പാടില്ലെന്ന് അറിയിപ്പ്; വിവാദമായപ്പോള്‍ പിന്‍വലിച്ചു

തൊടുപുഴ- പാലാ റൂട്ടില്‍ ചെയിന്‍ സര്‍വീസിലോടുന്ന KSRTC ബസില്‍ മൊബൈല്‍ ഫോണ്‍ വിളി പാടില്ലെന്ന് എഴുതിവെച്ചത് വിവാദമായി. സമൂഹമാധ്യമങ്ങളില്‍ എഴുത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെ എഴുത്ത് മായ്ക്കുകയായിരുന്നു.

Also Read-പാലക്കാട് വൃദ്ധ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയനിലയിൽ

ദീര്‍ഘ ദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ ഉപയോഗിക്കുന്ന സീറ്റിന്റെ അരികിലാണ് ഫോണ്‍വിളി പാടില്ലെന്ന് എഴുതിയിരുന്നത്. ഡ്രൈവര്‍ സീറ്റിന്റെ വശത്തായി ബസിന്റെ മുന്‍പിലുള്ള ഈ സിംഗിള്‍ സീറ്റ് ഹോട്ട് സീറ്റ് എന്നാണ് അറിയപ്പെടുന്നത്.

advertisement

ഇവിടെ ഇരിക്കുന്ന യാത്രക്കാര്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നത് ശ്രദ്ധ തെറ്റിക്കുന്നതിനാല്‍ ഒരു ഡ്രൈവറാണ് ഇങ്ങിനെ എഴുതി വച്ചത്. മറ്റു ഗസുകളിലും പരിശോദന നടത്തിയ അധികൃതര്‍ നിയമപരമല്ലാത്ത എഴുത്തിനെ പറ്റി അന്വേഷണം നടത്തുമെന്നും പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടന്നാണ് എഴുത്തിന്റെ ഫോട്ടോ പ്രചരിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തിൽ നിന്ന് ഫോൺ അടിച്ചുമാറ്റി; എസ് ഐക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories