നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് വൃദ്ധ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയനിലയിൽ

  പാലക്കാട് വൃദ്ധ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയനിലയിൽ

  വിറകു പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതേദഹങ്ങൾ.

  നാരായണനും ഭാര്യ ഇന്ദിരയും

  നാരായണനും ഭാര്യ ഇന്ദിരയും

  • Share this:
   പാലാക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

   വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടത്. വിറകു പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതേദഹങ്ങൾ.

   ഇവർ രണ്ടുപേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിന് തീപിടിച്ചതിന്റെ ലക്ഷണമില്ല. രാത്രി പ്രദേശത്ത് നല്ല മഴയും ഉണ്ടായിരുന്നു.

   പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

   വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. വിവാഹിതരായ മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്.

   മക്കൾക്ക് സ്വത്തുക്കൾ ഭാഗിച്ച് നൽകുന്നതിന്റെ വിശദാശംങ്ങളും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഇരുവരേയും അലട്ടിയിരുന്നതായും പറയുന്നു. മക്കളോടൊപ്പം കഴിയാൻ ക്ഷണിച്ചിരുന്നുവെങ്കിലും വീട് മാറി താമസിക്കാൻ താല്പര്യമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

   വീട്ടിൽ ഇരുവരും മാത്രമായതിന്റെ മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സൂചന. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

   പെൺകുട്ടിയെ മുത്തച്ഛൻ മൂന്നു വർഷമായി പീഡിപ്പിച്ച വിവരം പുറത്തായത് കാമുകൻ പീഡിപ്പിച്ചതിന് മൊഴിയെടുത്തപ്പോൾ

   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശൻ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനും പീഡന പരാതിയിൽ അറസ്റ്റിലായി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.

   ഈ പരാതി സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് മൂന്ന് വർഷമായി മുത്തശ്ശൻ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് അറുപത്തിമൂന്നുകാരനായ മുത്തശ്ശനേയും അറസറ്റ് ചെയ്തു.

   പത്തനാപുരം പിടവൂർ കമുകുംചേരി ഈട്ടിവിള വീട്ടിൽ രാജേഷ് (20) ആണ് അറസ്റ്റിലായ യുവാവ്. രാജേഷ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മൂന്ന് വർഷമായി തുടരുന്ന മുത്തശ്ശന്റെ പീഡനം പുറത്തറിയുന്നത്.

   സമൂഹമാധ്യമം വഴിയാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് 2018 മുതൽ മുത്തശ്ശൻ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.

   സംഭവത്തിൽ മുത്തശ്ശനും കാമുകനുമെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
   Published by:Naseeba TC
   First published:
   )}