സ്ത്രീകളുടെ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ സെൻ്റർ, ഗ്രാമത്തിലെ സ്ത്രീകൾക്ക് ഒരു മുതൽക്കൂട്ടാകും. അതോടൊപ്പം, വീരണകാവ് മേഖലയിലെ യുവാക്കളുടെ ദീർഘകാല ആവശ്യമായിരുന്ന കളിക്കളത്തിൻ്റെ നിർമ്മാണവും പഞ്ചായത്ത് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. കായികപരമായ കഴിവുകൾ വികസിപ്പിക്കാനും സൗഹൃദപരമായ അന്തരീക്ഷത്തിൽ വിനോദങ്ങളിൽ ഏർപ്പെടാനും കളിക്കളം സഹായകമാകും. മേജർ ധ്യാൻചന്ദ് അവാർഡ് ജേതാവും മുൻ ബോക്സിങ് ചാമ്പ്യനുമായ കെ. സി. ലേഖ ചടങ്ങിൽ മുഖ്യാതിഥിയായി. വനിതാ ശാക്തീകരണത്തിലും കായികക്ഷമതയിലും ഇത്തരം പദ്ധതികളുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
advertisement
പഞ്ചായത്തിൻ്റെ വികസന കാഴ്ചപ്പാടിൽ ഈ രണ്ട് സംരംഭങ്ങളും വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഗ്രാമത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് പൂവച്ചൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്.