TRENDING:

'കപ്പൽ നിർമ്മാണം' യാഥാർത്ഥ്യമാക്കാനൊരുങ്ങി പൂവാർ

Last Updated:

പൂവാറിൽ 'കപ്പൽ നിർമ്മാണം' യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്തിൻ്റെ ലുക്ക് അടിമുടി മാറും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ പൂവാർ വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാണ്. എന്നാൽ വ്യാവസായിക പരമായുള്ള പൂവാറിൻ്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വൻ കുതിപ്പിന് ഒരുങ്ങുകയാണ് ഇവിടെ. പൂവാറിൽ കപ്പൽ നിർമ്മാണശാല എന്ന നാട്ടുകാരുടെ ആവശ്യത്തിന് ചിറകുമുളക്കുകയാണ്. സംസ്ഥാന ബജറ്റിൽ പൂവാർ കപ്പൽ നിർമ്മാണശാലയെ പറ്റിയുള്ള പരാമർശം ഉണ്ടായിരുന്നതും ധനമന്ത്രി ഉൾപ്പെടെയുള്ളവരുടെ പരാമർശവും ഒക്കെ പൂവാറിൻ്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുകയാണ്. തിരുവനന്തപുരം ജില്ലയുടെ മുതൽക്കൂട്ടായേക്കാവുന്ന വലിയൊരു പ്രഖ്യാപനമായിരുന്നു മുൻപ് വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് പുറത്തുവന്നത്. അധികം വൈകാതെ തന്നെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി.
പൂവാർക്കടൽ തീരം 
പൂവാർക്കടൽ തീരം 
advertisement

2007ൽ തന്നെ കപ്പൽ നിർമ്മാണത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് പൂവാറിലേതെന്ന് കണ്ടെത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് വെറും 10 കിലോമീറ്റർ മാത്രം അകലെയാണ് പൂവാർ. ഇരുപതിനായിരം കണ്ടെയ്നറുകൾ വരെ വഹിക്കാവുന്ന കൂറ്റൻ കപ്പലുകൾ നിർമ്മിക്കാൻ പറ്റുന്ന അത്രയും നല്ല ഭൂ പ്രകൃതിയാണ് പൂവാറിലേതു. 15000ത്തിൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്ന പ്രോജക്ട് യാഥാർത്ഥ്യമാവുകയാണെങ്കിൽ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറിയേക്കാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
'കപ്പൽ നിർമ്മാണം' യാഥാർത്ഥ്യമാക്കാനൊരുങ്ങി പൂവാർ
Open in App
Home
Video
Impact Shorts
Web Stories