TRENDING:

വൈവിധ്യമാർന്ന പരിപാടികളോടെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ എജ്യൂ ഫെസ്റ്റ്

Last Updated:

വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് പുത്തൻ ആശയങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് എജുഫെസ്റ്റ് സംഘടിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാഭ്യാസ മേഖലയിൽ ഒരു ഉത്സവം അതും ഒരു ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്നത്... കേരളത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കും. വൈവിധ്യമാർന്ന നിരവധി പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായ എജ്യൂ ഫെസ്റ്റ് വിജയമാക്കി മാറ്റിയതിൻ്റെ ആവേശത്തിലാണ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.
പുല്ലമ്പാറയിലെ എജ്യു ഫെസ്റ്റിൽ നിന്ന് 
പുല്ലമ്പാറയിലെ എജ്യു ഫെസ്റ്റിൽ നിന്ന് 
advertisement

ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വെഞ്ഞാറമൂടിന് സമീപമുള്ള പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. വിദ്യാഭ്യാസരംഗത്ത് കുട്ടികൾക്ക് പുത്തൻ ആശയങ്ങൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഗ്രാമപഞ്ചായത്ത് എജുഫെസ്റ്റ് സംഘടിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഇത്തരം നൂതനാശയങ്ങൾ ശക്തിപകരും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അക്കാദമി സർഗോത്സവം, ഭരണഘടനാ ക്വിസ്, ഡ്രീംസ് അവതരണം, വിജ്ഞാന കേരളം: യുവജനങ്ങളുടെ സംഗമം, പ്രതിഭോത്സവം ഇങ്ങനെ ഒട്ടനവധി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ഫെസ്റ്റ് ഏറെ ശ്രദ്ധ നേടി. വിദ്യാർഥികൾക്ക് ഒപ്പം തന്നെ രക്ഷിതാക്കൾക്കും പ്രത്യേകിച്ച് അമ്മമാർക്കും പരിപാടികളിൽ പങ്കെടുക്കാനുള്ള വേദി കൂടിയായി എജ്യു ഫെസ്റ്റ് മാറി. മുൻ മന്ത്രി ഡോക്ടർ തോമസ് ഐസക്, ഡി കെ മുരളി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കാളികളായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വൈവിധ്യമാർന്ന പരിപാടികളോടെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൻ്റെ എജ്യൂ ഫെസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories