TRENDING:

പ്രവാസി കുട്ടികൾക്ക് നാടിനെ കാണാനും അറിയാനും ഒരു സുവർണ്ണ അവസരം

Last Updated:

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന നമ്മുടെ കുട്ടികൾക്ക് കേരളത്തിൻ്റെ തനിമയും പാരമ്പര്യവും നേരിട്ടറിയാനും സാംസ്കാരികമായി കൂടുതൽ അടുക്കാനും ഈ പദ്ധതി വഴിയൊരുക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മുടെ കുട്ടികളുടെ ഭാവിക്ക് കരുത്തേകുന്ന ഒരു നൂതന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങി കാട്ടാക്കട. ദൃശ്യ ഭംഗിയാൽ സംബന്ധമായ കാട്ടാക്കടയുടെ ഭംഗി ആസ്വദിക്കാനും സാംസ്കാരിക പൈതൃകം അറിയാനും കാട്ടാക്കടക്കാരായ പ്രവാസി കുട്ടികൾക്കാണ് അവസരം ഒരുങ്ങുന്നത്. ഇതോടൊപ്പം തന്നെ നാട്ടിലുള്ള കുട്ടികൾക്ക് ആഗോളതലത്തിലുള്ള സാധ്യതകളെപ്പറ്റിയും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷ കൈകാര്യം ചെയ്യുന്നതിൻ്റെ സാധ്യതകളെ പറ്റിയും ഒരുപോലെ സമന്വയിപ്പിച്ച് 'റൂട്ട്സ് ആൻഡ് വിങ്സ്' എന്ന പേരിൽ ഒരു ക്യാമ്പിനാണ് ലക്ഷ്യമിടുന്നത്.
ക്യാമ്പിന്റെ പോസ്റ്റർ
ക്യാമ്പിന്റെ പോസ്റ്റർ
advertisement

വിദേശത്തുള്ള മലയാളി കുട്ടികൾക്ക് സ്വന്തം നാടിനെ അറിയാനും നാട്ടിലെ കുട്ടികൾക്ക് ആഗോള കാഴ്ചപ്പാടുകൾ നേടാനും ലക്ഷ്യമിട്ട് 'Roots & Wings' എന്ന പേരിൽ ഒരു സാംസ്കാരിക കൈമാറ്റ ക്യാമ്പ് സംഘടിപ്പിക്കുന്നു. വേൾഡ് മലയാളി അസോസിയേഷൻ, നോർക്ക (NORKA), L2 കാട്ടാൽ എഡ്യൂകെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. 8 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ പഞ്ചദിന ക്യാമ്പ് ലക്ഷ്യമിടുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന നമ്മുടെ കുട്ടികൾക്ക് കേരളത്തിൻ്റെ തനിമയും പാരമ്പര്യവും നേരിട്ടറിയാനും സാംസ്കാരികമായി കൂടുതൽ അടുക്കാനും ഇത് വഴിയൊരുക്കും.

advertisement

അതോടൊപ്പം, നാട്ടിലെ കുട്ടികൾക്ക് വിദേശത്തുനിന്നുള്ള സമപ്രായക്കാരുമായി ഇടപഴകുന്നതിലൂടെ ആഗോള സൗഹൃദങ്ങൾ സ്ഥാപിക്കാനും ആംഗലേയ ഭാഷാശേഷി വർദ്ധിപ്പിക്കാനും അവസരം ലഭിക്കും.

ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ:

* സാംസ്കാരിക ഏകീകരണം: വിദേശത്തും സ്വദേശത്തുമുള്ള കുട്ടികൾക്ക് ഒരുമിച്ച് ചേരാനും പരസ്പരം പരിചയപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനുമുള്ള ഒരു വേദിയൊരുക്കുക. ഇത് സാംസ്കാരിക കൈമാറ്റത്തിന് പുതിയ ദിശാബോധം നൽകും.

* ഭാവിക്ക് മുതൽക്കൂട്ട്: ഈ സൗഹൃദങ്ങൾ നാട്ടിലെ കുട്ടികൾക്ക് ഭാവിയിൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും പുതിയ അവസരങ്ങൾ സൃഷ്ടിച്ചേക്കാം. ആഗോള ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണിത്.

advertisement

* അറിവും ആസ്വാദനവും: പഠനം, വിനോദം, ഫീൽഡ് ട്രിപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഒരു കുട്ടികളുടെ ആഘോഷമായിരിക്കും ഈ ക്യാമ്പ്. അറിവ് നേടുന്നതിനൊപ്പം പുതിയ അനുഭവങ്ങളിലൂടെ മാനസിക ഉല്ലാസം കണ്ടെത്താനും ഇത് സഹായിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാട്ടാക്കട എംഎൽഎ ഐ.ബി. സതീഷ് ആണ്  ഇത്തരമൊരു ക്യാമ്പ് എന്ന ആശയത്തിന് പ്രാവർത്തികമാക്കാൻ വേണ്ട അവസരം നൽകുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
പ്രവാസി കുട്ടികൾക്ക് നാടിനെ കാണാനും അറിയാനും ഒരു സുവർണ്ണ അവസരം
Open in App
Home
Video
Impact Shorts
Web Stories