തമ്പാനൂർ ഡിപ്പോയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന നിംസ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയായ 'ക്രിസ്തുമസ് നിലാവ്' തികച്ചും വ്യത്യസ്തമായി. ആതുരസേവനത്തിൻ്റെ കരുണയും പൊതുഗതാഗതത്തിൻ്റെ ജനകീയതയും ഒത്തുചേർന്നപ്പോൾ അത് കേവലമൊരു ആഘോഷത്തിനപ്പുറം ഹൃദയങ്ങൾ തമ്മിലുള്ള സുന്ദരമായൊരു സംഗമമായി മാറി.
യാത്രക്കാരുടെയും, കെഎസ്ആർടിസി ജീവനക്കാരുടെയും ബിപിയും, ഷുഗറും സാന്താക്ലോസ് പരിശോധിച്ചു. പരിശോധനയിൽ പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നം ഉള്ളവർക്ക് ചികിത്സാനിർദ്ദേശവും, മറ്റ് ആരോഗ്യ പ്രശ്നമില്ലാത്തവർക്ക് മധുരവും, സമ്മാനങ്ങളും നൽകിയാണ് സാന്താക്ലോസ് മടങ്ങിയത്.
advertisement
നിംസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്കൊപ്പം സാന്റാക്ലോസ് നിറഞ്ഞാടി. തലസ്ഥാനനഗരിയിലെ സാന്താക്ലോസിൻ്റെ വരവ് യാത്രക്കാർക്കും കാണികൾക്കും പുത്തൻ ക്രിസ്മസ് അനുഭവമാണ് സമ്മാനിച്ചത്.
