TRENDING:

എണ്ണപ്പലഹാരത്തിനോട് ഇനി നോ പറയാം... 'സൗഖ്യം' പദ്ധതിയുമായി ജില്ലാ ഭരണകൂടം

Last Updated:

ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു മുന്നൊരുക്കം എന്ന രീതിയിൽ ചായയും സ്നാക്സും ഒഴിവാക്കി മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് റോബസ്റ്റ പഴം വിതരണം ചെയ്യുകയും ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തുന്നതിന് വേണ്ടി പുത്തൻ പദ്ധതിയുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ എ എസിൻ്റെ നേതൃത്വത്തിലാണ് 'സൗഖ്യം' എന്ന പദ്ധതി നടപ്പിലാക്കുന്നത്.
സൗഖ്യം പദ്ധതിയുടെ പ്രഖ്യാപനത്തിനിടെ 
സൗഖ്യം പദ്ധതിയുടെ പ്രഖ്യാപനത്തിനിടെ 
advertisement

കേന്ദ്ര ബയോടെക്നോളജി വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ആകെ മരണത്തിൻ്റെ 53 ശതമാനവും നോൺ - കമ്മ്യൂണിക്കബിൾ ഡിസീസസ് (ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാത്ത രോഗങ്ങൾ) കാരണമാണ് സംഭവിക്കുന്നത്. ഇതിൽ തെറ്റായ ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങളും ഉൾപ്പെടുന്നു. ഹൃദ് രോഗങ്ങൾക്കും ഡയബറ്റിസിനും പുറമെ പലവിധ മാനസിക - ശാരീരിക പ്രശ്നങ്ങൾക്കും ജങ്ക് ഫുഡിൻ്റെ ഉപയോഗം കാരണമാകുന്നുണ്ട്. പാക്കറ്റ്, ഫാസ്റ്റ് ഫുഡുകളുടെയും എണ്ണപ്പലഹാരങ്ങളുടെയും അമിത ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്കും നയിക്കുന്നു.

advertisement

ഓരോരുത്തരും ആരോഗ്യത്തോടെയിരിക്കേണ്ടതിൻ്റെയും ഇത്തരം ജീവിതശൈലി രോഗങ്ങൾ അകറ്റിനിർത്തേണ്ടതിൻ്റെയും ആവശ്യകത മുൻനിർത്തി തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തുടങ്ങിയിരിക്കുന്ന പുതിയ പദ്ധതിയാണ് 'പ്രൊജക്റ്റ്‌ സൗഖ്യം'. പേര് പോലെ തന്നെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും സൗഖ്യമാണ് പദ്ധതിയുടെ ലക്ഷ്യം. 'ബെറ്റർ വർക്ക്‌, ബെറ്റർ ഹെൽത്ത്‌, ബെറ്റർ യു' എന്നതാണ് പ്രൊജക്ടിൻ്റെ മോട്ടോ. പദ്ധതിയുടെ ഉദ്ഘാടനം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ അനു കുമാരി IAS നിർവഹിച്ചു. സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി,  ഡെപ്യൂട്ടി കളക്ടർ എൽ എ മുഹമ്മദ്‌ സഫീർ എന്നിവരും കളക്ടറേറ്റിലെ ജീവനക്കാരും ഒത്തുചേർന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യകരമായ ജീവിതശൈലിക്ക് ഒരു മുന്നൊരുക്കം എന്ന രീതിയിൽ ചായയും സ്നാക്സും ഒഴിവാക്കി മീറ്റിങ്ങിൽ പങ്കെടുത്തവർക്ക് റോബസ്റ്റ പഴം വിതരണം ചെയ്യുകയും ചെയ്തു. തുടർന്നും നടത്തുന്ന മീറ്റിങ്ങുകളിൽ എണ്ണപ്പലഹാരങ്ങൾക്കു പകരം ആരോഗ്യകരമായ ലഘുഭക്ഷണം നൽകുവാൻ തീരുമാനമെടുത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
എണ്ണപ്പലഹാരത്തിനോട് ഇനി നോ പറയാം... 'സൗഖ്യം' പദ്ധതിയുമായി ജില്ലാ ഭരണകൂടം
Open in App
Home
Video
Impact Shorts
Web Stories