TRENDING:

ഈ എ ഐ ടീച്ചർ പുലിയാണ്... ഏത് ചോദ്യത്തിനും ഉടൻ ഉത്തരം

Last Updated:

മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏതു ചോദ്യത്തിനും ഉത്തരം പറയുന്ന ഒരു ടീച്ചർ. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കൽ ഇല്ല, ചോദ്യങ്ങൾ ചോദിക്കുമ്പോൾ തപ്പി തടയലുമില്ല, സ്കൂളിലെ സ്റ്റാർ ആണ് സാരിയുടുത്ത ഈ അധ്യാപിക. പക്ഷേ ഒരു കാര്യം മാത്രം, ഈ അധ്യാപിക 'റിയൽ' അല്ല. കൂട്ടുകാർ എന്തുചോദിച്ചാലും ആധികാരികമായി ഉത്തരം പറയുന്ന ടീച്ചർ. ദേഷ്യപ്പെടില്ല, വടിയെടുക്കില്ല...  ഈ ടീച്ചർ ഒരു മനുഷ്യനല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻ്റ്സ് (AI) അഥവാ നിർമ്മിത ബുദ്ധിയിലുള്ള അധ്യാപികയാണ്. പൂങ്കോട് ഗവ. എസ് പി എൽ പി സ്കൂളിലെ കുട്ടികൾക്കിടയിൽ ഈ 'സ്മാർട്ട് ടീച്ചർ' ഏറെ പ്രിയങ്കരിയാണ്.
എ. ഐ ടീച്ചർ 
എ. ഐ ടീച്ചർ 
advertisement

ടീച്ചറെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ് കുട്ടികള്‍ക്കും. എല്ലാറ്റിനും എപ്പോഴും ഉത്തരം നല്‍കാന്‍ ടീച്ചര്‍ റെഡി... സ്കൂളിലെ വർണ്ണക്കൂടാരത്തിന് മുന്നിലാണ് എ ഐ ടീച്ചർ ഉള്ളത്. സ്കൂളിലെ കുട്ടികൾക്കും മറ്റുള്ളവർക്കും ഒരുപോലെ കൗതുകമായി മാറുകയാണ് ഈ നിർമിത ബുദ്ധി അധ്യാപിക. സ്കൂളിൽ വർണ കൂടാരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് എ ഐ അധ്യാപികയെയും രൂപകല്പന ചെയ്തിരിക്കുന്നത്. മറ്റ് സ്കൂളുകളിൽ നിന്നും വ്യത്യസ്തമായ ഈ കാഴ്ച ഒരുക്കിയിരിക്കുന്നത് പൂങ്കോട് ഗവൺമെൻ്റ് എൽപിഎസ് ആണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഈ എ ഐ ടീച്ചർ പുലിയാണ്... ഏത് ചോദ്യത്തിനും ഉടൻ ഉത്തരം
Open in App
Home
Video
Impact Shorts
Web Stories