തിരുവനന്തപുരം നഗരത്തിലെ പ്രതിമകളുടെ പ്രായം പരിശോധിച്ചാൽ ഏറ്റവും പഴക്കമുള്ള പ്രതിമ ഇതാണ് എന്നാണ് 1894-ൽ സ്ഥാപിച്ച ടി. മാധവറാവുവിൻ്റെ പ്രതിമയാണത്. നഗരത്തിൻ്റെ ഹൃദയഭാഗത്ത് സെക്രട്ടേറിയറ്റിന് സമീപമാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്.ആരാണ് ടി മാധവറാവുഎന്നറിയാമോ?1857 മുതൽ 1872 മേയ് മാസം വരെയുള്ള പതിനഞ്ചു വർഷക്കാലം ഇദ്ദേഹം തിരുവിതാംകൂർ ദിവാനായിരുന്നു.
തിരുവിതാംകൂറിനെ അടിമുടി മാറ്റിയ ഭരണകാലമായിരുന്നു അദ്ദേഹത്തിൻ്റേത്. വിദ്യാഭ്യാസം, നിയമനിർമ്മാണം, പൊതുമരാമത്ത്, വൈദ്യശാസ്ത്രം, പ്രതിരോധക്കുത്തിവയ്പ്പുകൾ, പൊതുജനാരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ അദ്ദേഹം കാര്യമായ പുരോഗതി കൊണ്ടുവന്നു.
advertisement
ഇൻഡ്യൻ സിവിൽ സർവീസിലെ ഒരു ഉദ്യോഗസ്ഥനും ഭരണകർത്താവും പൊതുപ്രവർത്തകനുമായിരുന്നു രാജ സർ തഞ്ചാവൂർ മാധവ റാവു (ജനനം. 1828 - മരണം. 1891 ഏപ്രിൽ 4). സർ മാധവ റാവു തഞ്ചാവൂർക്കർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഇദ്ദേഹം 1857 മുതൽ 1872 വരെ തിരുവിതാംകൂറിൻ്റെ ദിവാനായിരുന്നു. ഇതുകൂടാതെ ഇദ്ദേഹം 1873 മുതൽ 1875 വരെ ഇൻഡോറിൻ്റെയും 1875 മുതൽ 1882 വരെ ബറോഡയുടെയും ദിവാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം പണ്ട് തിരുവിതാംകൂർ ദിവാനായിരുന്ന ടി. വെങ്കട്ട റാവുവിൻ്റെ സഹോദരൻ്റെ പുത്രനാണ്. ഇദ്ദേഹത്തിൻ്റെ അച്ഛന്റെ പേരും രങ്ക റാവു എന്നാണ്.
1828-ൽ കുംഭകോണത്തെ ഒരു തഞ്ചാവൂർ മറാഠി കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മദ്രാസിലായിരുന്നു ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് സിവിൽ സർവീസിൽ രണ്ടു വർഷം ജോലി ചെയ്ത ശേഷം മാധവറാവുവിനെ തിരുവിതാംകൂറിലെ രാജകുമാരന്മാരുടെ അദ്ധ്യാപകനായി നിയമിച്ചു. ഇദ്ദേഹത്തിൻ്റെ കഴിവിൽ തൃപ്തരായ രാജകുടുംബം റെവന്യൂ ഡിപ്പാർട്ട്മെൻ്റിൽ മാധവ റാവുവിനെ നിയമിച്ചു. ഇവിടെ പടിപടിയായി ഉയർന്നാണ് ഇദ്ദേഹം 1857-ൽ ദിവാനായത്.
1857 മുതൽ 1872 വരെ ഇദ്ദേഹം തിരുവിതാംകൂറിൻ്റെ ദിവാനായി. വിദ്യാഭ്യാസം, നിയമനിർമ്മാണം, പൊതുമരാമത്ത്, വൈദ്യശാസ്ത്രം, പ്രതിരോധക്കുത്തിവയ്പ്പുകൾ, പൊതുജനാരോഗ്യം, കൃഷി എന്നീ രംഗങ്ങളിൽ അദ്ദേഹം കാര്യമായ പുരോഗതി കൊണ്ടുവന്നു. തിരുവിതാംകൂറിൻ്റെ പൊതു കടം ഇല്ലാതാക്കിയത് ഇദ്ദേഹത്തിൻ്റെ കീഴിലായിരുന്നു. 1872-ൽ ദിവാൻ പദവി രാജിവച്ച് ഇദ്ദേഹം മദ്രാസിലേയ്ക്ക് മടങ്ങി. പിൽക്കാലത്ത് ഇദ്ദേഹം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായി തീരുകയും ചെയ്തു. 1891-ൽ മദ്രാസിലെ മൈലാപ്പൂരിൽ 63 വയസ്സു പ്രായത്തിലാണ് ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകർത്താവായ ഹെൻട്രി ഫോസെറ്റ് ഇദ്ദേഹത്തെ ഇൻഡ്യയുടെ ടർഗോട്ട് എന്ന് വിളിച്ചിട്ടുണ്ട്. 1866-ൽ ഇദ്ദേഹത്തിന് നൈറ്റ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇൻഡ്യ എന്ന ബഹുമതി ലഭിച്ചിരുന്നു. 1872-ൽ ദിവാൻ പദവി രാജിവച്ച് ഇദ്ദേഹം മദ്രാസിലേയ്ക്ക് മടങ്ങി. പിൽക്കാലത്ത് ഇദ്ദേഹം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുകയും ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യകാല നേതാക്കളിലൊരാളായി തീരുകയും ചെയ്തു.