ആര്യനാട് സ്വദേശിയായ വിൽസൺ നാട്ടിൽ അറിയപ്പെടുന്ന ഒരു കർഷകനാണ്. കൃഷിയിടം പാട്ടത്തിന് എടുത്താണ് വിളവിറക്കുന്നത്. ഒരു വിള മാത്രമല്ല പലതരം കൃഷികൾ ഒരേയിടത്ത് പരീക്ഷിക്കുന്നതിനും 100 മേനി വിജയം കൊയ്യുന്നതിലും ഒക്കെ അദ്ദേഹം മുൻപിൽ ആണ്.
തരിശുരഹിത കൃഷി ക്യാമ്പയിൻ്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കുറ്റിച്ചൽ ഏലായിൽ മൂന്നേക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്തു വരികയാണ് ആര്യനാട് സ്വദേശിയായ ശ്രീ വിൽസൻ. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൻ്റെ തരിശുരഹിത കൃഷിയുടെ മുഖമായി മാറുകയാണ് വിൽസൺ.
advertisement
കഴിഞ്ഞ ദിവസം വിൽസൻ്റെ കൃഷിയിടത്തിൽ വിളവെടുപ്പ് ആയിരുന്നു. അരുവിക്കര എം എൽ എ ജി സ്റ്റീഫൻ നേരിട്ട് എത്തിയാണ് വിളവെടുപ്പ് ആഘോഷമാക്കി മാറ്റിയത്. കൃഷിയിടത്തിൽ ചെന്ന് കർഷകനെ എം എൽ എ ആദരിച്ചു. വിളവെടുപ്പ് പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
