46 വർഷം മുൻപാണ് ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായി. തിരുവനന്തപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ആന ഭാഗമായി. നവരാത്രി ഘോഷയാത്രയിലടക്കം തലയെടുപ്പോടെ മുന്നിൽ നിന്ന ശ്രീകണ്ഠേശ്വരം ശിവകുമാർ ഉണ്ടായിരുന്നു.
Also Read- ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി താമരശ്ശേരിയിൽ യുവാവ് പിടിയില്‍
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്.
advertisement
മൈസൂർ വനാന്തരങ്ങളില്‍ നിന്ന് തമിഴ്നാട് മുതുമല ക്യാമ്പിലെത്തിയ ആനയെ അവിടെ ചിട്ടവട്ടങ്ങൾ പഠിച്ച് ഉശിരൻ കൊമ്പനാനയാക്കി മാറ്റി. അവിടെ നിന്ന് കന്യാകുമാരി ജില്ലയിലെ പൊന്നയ്യൻ പെരുവട്ടർ എന്നയാൾ ലേലത്തിൽ വാങ്ങി. അവിടെ നിന്ന് മറ്റൊരു ഉടമ വാങ്ങി. കൃഷ്ണകുമാർ എന്നായിരുന്നു അവിടെ വിളിപ്പേര്.
Also Read- വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്താൻ ഒരു ആനയെ തേടിയുള്ള അന്വേഷണമാണ് ശിവകുമാറിലേക്ക് എത്തിയത്. 1983-84ൽ ശ്രീകണ്ഠേശ്വരം ശിവകുമാറായി. പിന്നീട് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനമായി.