TRENDING:

അഗോഡ റിപ്പോർട്ടിൽ അത്ഭുതമായി അനന്തപുരി; രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി തലസ്ഥാന നഗരി

Last Updated:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ബിസിനസ് ടൂറിസം മേഖലയിലും വൻതോതിലുള്ള വികസനമാണ് നഗരം ലക്ഷ്യമിടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്നു. വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇന്ത്യൻ നഗരമായി കേരളത്തിൻ്റെ തലസ്ഥാനം മാറുന്നതായാണ് പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡയുടെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ശങ്കുമുഖം കടൽ തീരം
ശങ്കുമുഖം കടൽ തീരം
advertisement

ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളെ പിന്തള്ളിക്കൊണ്ട് വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരമെന്ന അഭിമാനകരമായ നേട്ടമാണ് തിരുവനന്തപുരം സ്വന്തമാക്കിയിരിക്കുന്നത്. പ്രകൃതിരമണീയമായ കടൽതീരങ്ങളും മലനിരകളും ചരിത്രസ്മാരകങ്ങളും ഒത്തുചേരുന്ന നഗരത്തിൻ്റെ സവിശേഷതകളാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കോവളം, വർക്കല തീരങ്ങളും, പ്രകൃതിഭംഗി തുളുമ്പുന്ന പൊന്മുടി മലനിരകളും, പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ചരിത്രപ്രൗഢിയുമെല്ലാം സഞ്ചാരികൾക്ക് സവിശേഷമായ അനുഭവം സമ്മാനിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ ബിസിനസ് ടൂറിസം മേഖലയിലും വൻതോതിലുള്ള വികസനമാണ് നഗരം ലക്ഷ്യമിടുന്നത്. ഇതിനുപുറമെ തിരുവനന്തപുരം വിമാനത്താവളത്തിലെ മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ വിദേശ സർവീസുകളും സഞ്ചാരികളുടെ വരവ് എളുപ്പമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നഗരത്തിൻ്റെ പാരമ്പര്യവും ആതിഥ്യമര്യാദയും ലോകശ്രദ്ധ നേടുന്നതോടെ വരും വർഷങ്ങളിൽ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും വളർച്ചയും പ്രതീക്ഷിക്കപ്പെടുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അഗോഡ റിപ്പോർട്ടിൽ അത്ഭുതമായി അനന്തപുരി; രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി തലസ്ഥാന നഗരി
Open in App
Home
Video
Impact Shorts
Web Stories