അഡ്വ. ആൻ്റണി രാജു എം.എൽ.എ. വിൻ്റർഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന 20 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് മേളയുടെ പ്രധാന ആകർഷണം. വൈവിധ്യമാർന്ന രുചികളൊരുക്കുന്ന ഫുഡ് ഫെസ്റ്റിവൽ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗെയിമിംഗ് സോൺ, ക്രിസ്മസ് വിപണിയുടെ വൈവിധ്യങ്ങളുമായി ഷോപ്പിംഗ് സ്റ്റാളുകൾ എന്നിവയും വിൻ്റർ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കായി പ്രവേശനം തികച്ചും സൗജന്യമാക്കിയ വിൻ്റർഫെസ്റ്റ് ഈ ആഘോഷകാലത്ത് നഗരത്തിലെ പ്രധാന സന്ദർശന കേന്ദ്രമായി മാറുകയാണ്. നിലവിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ സർക്കാരും സ്വകാര്യ കൂട്ടായ്മകളും ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധതരം പരിപാടികൾ നടത്തിവരുന്നുണ്ട്. എയർപോർട്ടിൽ ഇത്തരത്തിൽ ഒരുങ്ങുന്ന കാഴ്ചക്കാർക്ക് കൂടുതൽ കൗതുകം പകരുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Dec 29, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവനന്തപുരം വിമാനത്താവളത്തിൽ വിസ്മയമൊരുക്കി 'വിൻ്റർ ഫെസ്റ്റ്'
