ഗ്രൗണ്ട് ഫ്ലോറിൽ റീട്ടെയിൽ ഷോപ്പുകൾ, ചിൽ റൂം, ഫിഷ് ഡിസ്പ്ലേ ട്രോളികൾ, നൈലോൺ കട്ടിംഗ് ബോർഡുകൾ, വാഷിംഗ് സിങ്ക്, അകത്തെ ഡ്രെയിൻ എഫ് ആർ പി ഗ്രേറ്റിങ്ങോടുകൂടി ഒരുക്കിയിരിക്കുന്നു. ഈ ഡ്രെയിനിലെ വെള്ളം ശുദ്ധീകരിക്കുന്നത്തിനായി ഇ.ടി.പി. പ്ലാൻ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്.
സ്ത്രീകളുടെ ടോയ്‌ലറ്റുകൾ, വാഷ് ഏരിയ, പുരുഷന്മാർക്കുള്ള ടോയ്‌ലറ്റുകൾ, വാഷ് ഏരിയ, ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. യുപിവിസി വാതിലുകൾ മാർക്കറ്റ് ഏരിയക്ക് ഉള്ളിൽ ഫ്ലോർ ടൈലിന് പുറമെ വാൾ ടൈലും നല്കിയിട്ടുണ്ട്. വെൻ്റിലേഷൻ അലുമിനിയം ഗ്രിൽ, ഗ്ലാസ് ലൂവർ എന്നിവ ഉപയോഗിച്ച് വേണ്ടത്ര വായു, വെളിച്ചം എന്നിവ ഉറപ്പാക്കിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
advertisement
ഫസ്റ്റ് ഫ്ലോറിൽ ഓഫീസ് സ്പേസ്, ഓഫീസ് റൂം ഉൾപ്പെടെ റെസ്റ്റ് റൂം, ടോയ്‌ലറ്റ് & വാഷ് ഏരിയ യുപിവിസി വാതിലുകൾ, മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്നത്തിനായി ഇ.ടി.പി. പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു. ബയോഗ്യാസ് പ്ലാൻ്റ്, മാർക്കറ്റിന് ചുറ്റുമായി ഇൻ്റർലോക്ക് പേവിംഗ്, മഴവെള്ള സംഭരണ ടാങ്ക്, ബോർവെൽ, പിവിസി വാട്ടർ ടാങ്ക്, ഫയർ സേഫ്റ്റി സിസ്റ്റം, ഫയർ എക്സ്റ്റിംഗ്വിഷറുകൾ, ഫയർ അലാം, ഫയർ ഹോസ് റീലുകൾ, ACP & ഗ്ലേസിംഗ് വർക്കുകൾ തുടങ്ങിയവ ഈ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
