ജനുവരി 18ന് ഗ്രാമകോടതിയുടെ ഉദ്ഘാടനവും ആദ്യ അദാലത്തും നിയമ സാക്ഷരതാ ക്യാമ്പെയിനിൻ്റെ ഉദ്ഘാടനവും നടക്കും. പ്രത്യേക പീപ്പിൾസ് കോർട്ട് ഇതിനുവേണ്ടി തയ്യാറാകും. മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് അദാലത്ത്. അദാലത്തിന് മുന്നോടിയായി പഞ്ചായത്തുകളിൽ പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള പരാതിപ്പെട്ടികൾ സ്ഥാപിക്കും. അദാലത്തിന് ഒരാഴ്ച മുമ്പു വരെ ലഭിക്കുന്ന പരാതികൾ ലീഗൽ സർവീസ് ടീം ശേഖരിച്ച് പരാതിക്കാർക്ക് നോട്ടീസയച്ച് അദാലത്തിൽ വിളിച്ചുവരുത്തും. കോടതിയിൽ നിർബന്ധമായും ഫയൽ ചെയ്യേണ്ടതില്ലാത്ത ക്രിമിനൽ, പോക്സോ കേസുകളൊഴികെ സിവിൽ കേസുകൾക്കും കുടുംബകോടതി വ്യവഹാരങ്ങൾക്കും ഇവിടെ നിന്ന് പരിഹാരമുണ്ടാകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള വിശദപരാതി ഫോൺ നമ്പരടക്കം പഞ്ചായത്ത്, ബ്ലോക്ക് കേന്ദ്രങ്ങളിലുള്ള പരാതിപ്പെട്ടികളിൽ നിക്ഷേപിക്കണം. സേവനങ്ങൾ പൂർണമായും സൗജന്യമാണ്. വോളൻ്റിയർമാർക്കുള്ള ക്ലാസുകളും കുടുംബശ്രീ സി ഡി എസ്, എ ഡി എസ് ഭാരവാഹികൾക്കുള്ള പഞ്ചായത്തുതല ക്ലാസുകളും പൂർത്തിയായി.
advertisement
ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ് ഷംനാദ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, വൈസ് പ്രസിഡൻ്റ് എസ് എം റാസി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി ആർ രാജീവിനാണ് ഏകോപന ചുമതല.