നേമം ബ്ലോക്ക് പഞ്ചായത്ത് ആണ് കുണ്ടമൺകടവ് പാലത്തിന് സമീപം സ്ത്രീ സൗഹൃദ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വാരാന്ത്യ വൈകുന്നേരം ഇവിടെ വനിതകളുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കൂട്ടായ്മകൾ നടക്കും. സ്ത്രീകൾക്ക് മാത്രമായി ഇത്തരമൊരു വേദി ജില്ലയിൽ തന്നെ വളരെ അപൂർവ്വമാണ്. നേമം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ത്രീപക്ഷ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ ഐ.ബി. സതീഷ് നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ 29-ാമത്തെ പ്രവർത്തനമാണിത്.
advertisement
പാർക്കിൽ കണ്ണശ്ശ മിഷൻ സ്കൂൾ സംഭാവന ചെയ്‌ത ഗാന്ധി പ്രതിമയുടെ അനാച്ഛാദനം അഡ്വ എസ്.കെ. പ്രീജ (പ്രസിഡൻ്റ് നേമം ബ്ലോക്ക്), സാർക്ക് റസിഡൻ്റ്സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയുടെ ഉദ്ഘാടനം വിളപ്പിൽ രാധാക്യഷ്ണൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്) എന്നിവർ നിർവ്വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ് കെ പ്രീജ അധ്യക്ഷയായ ചടങ്ങിൽ, നേമം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആർ ബി ബിജു ദാസ് സ്വാഗതം ആശംസിച്ചു.