കാട ബിരിയാണി, മുയൽ ഇറച്ചി കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങൾ, ലിവർ ഫ്രൈ, ചിക്കൻപെരട്ട്, ചിക്കൻ തോരൻ, ചിക്കൻ ഫ്രൈ, കാട ഫ്രൈ, ബീഫ് റോസ്റ്റ്, പത്തിരി, ഒറട്ടി, പൊറോട്ട എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. കിലോ കണക്കിന് നമുക്ക് തൂക്കി വാങ്ങാൻ പറ്റുന്നതിനാൽ തന്നെ വിലയും അധികമാണെന്ന് പറയാൻ പറ്റില്ല. ക്വാണ്ടിറ്റിയിലും വിട്ടുവീഴ്ച ഒന്നുമില്ല. വെറും എട്ടു മാസങ്ങൾക്കു മുൻപാണ് നാഗര്കുഴിയിൽ ഇങ്ങനെ ഒരു തട്ടുകട ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കട ഹിറ്റായി. ക്രിയ്മസിന് വീട്ടിൽ എല്ലാവർക്കുമുള്ള ബിരിയാണി അധികം വില കൊടുക്കാതെ വാങ്ങാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്.
advertisement
ആദ്യമാദ്യം പ്രദേശത്തുള്ളവർ മാത്രമാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതലാളുകൾ അന്വേഷിച്ചു എത്തുന്ന സ്ഥിതിയായി. വൈകുന്നേരങ്ങളിൽ കച്ചവടം പൊടിപൊടിക്കാനും തുടങ്ങി. ഉച്ചനേരത്തെ കിലോ ബിരിയാണി വാങ്ങാൻ എത്തുന്ന ആളുകൾ ഏറെയാണ്. ഗ്രാമപ്രദേശങ്ങളിലെ കടകളാകുമ്പോൾ വില കൂടുന്നത് ആളുകൾക്ക് ഒരു പ്രശ്നം തന്നെയാണ്. അതുപോലെതന്നെ ഭക്ഷണത്തിൻ്റെ അളവ് കുറയുന്നതും. സ്വാദിക്കിൻ്റെ തട്ടുകട ഈ രണ്ടു പരിഭവങ്ങളെയും അകറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ കടയിൽ എത്തുന്ന ആളുകളും ഹാപ്പിയാണ്. വെഞ്ഞാറമൂട് വഴി യാത്ര ചെയ്യുന്നവർക്ക് ഈ കടയിൽ എത്താം.