തലസ്ഥാനത്തെ 16 സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 150 ലധികം വിദ്യാർത്ഥികളാണ് ഈ സാങ്കൽപ്പിക പാർലമെൻ്റിൽ പങ്കെടുത്തത്. ഭരണഘടനയും ജനാധിപത്യ പ്രക്രിയകളും അടിസ്ഥാനമാക്കിയാണ് ഇത് നടത്തിയത്. ആദ്യഘട്ടത്തിൽ സ്പീക്കറേയും (Speaker) എം.പി.മാരേയും (MPs) തിരഞ്ഞെടുത്തു. തുടർന്ന് ഓരോ എം.പി.മാരും തങ്ങളുടെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ചു.
വെറും പുസ്തകജ്ഞാനത്തിലുപരിയായി പോയിൻ്റ് ഓഫ് ഓർഡറും (Point of Order) പ്രിവില്ലേജ് മോഷനും (Privilege Motion) യാഥാർത്ഥ്യബോധത്തോടെ പ്രയോഗിച്ചു പഠിക്കാനും പാർലമെൻ്ററി നടപടിക്രമങ്ങൾ (Parliamentary Procedures), ലോക് സഭയും രാജ്യസഭയും തമ്മിലുള്ള വ്യത്യാസങ്ങൾ (Differences between Lok Sabha and Rajya Sabha), ബില്ലുകൾ അവതരിപ്പിക്കുന്നതും പാസാക്കുന്നതും എങ്ങനെ (How Bills are Introduced and Passed), സീറോ അവറിൻ്റെ പ്രവർത്തനം (Functioning of Zero Hour), നയങ്ങളും നിയമങ്ങളും തമ്മിലുള്ള വ്യത്യാസം (Difference between Policies and Laws) എന്നിവയെക്കുറിച്ചെല്ലാം കുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ ഈ ഉദ്യമത്തിലൂടെ സാധിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചത് അടൂർ പ്രകാശ് എം.പി.യാണ്.
advertisement