കഴിഞ്ഞ ജൂൺ 13 നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പപോയത്. പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സാധാരണഗതിയിൽ ഇണയെ വിട്ട് പോകാത്ത പ്രകൃതമാണ് ഹനുമാൻ കുരങ്ങിനുള്ളത്. എന്നാൽ ഇത് ഇണയുടെ അടുത്തേക്ക് വരാൻ കൂട്ടാക്കാത്തത് മൃഗശാല ജീവനക്കാരെ കുഴക്കിയിരുന്നു.
ഒരു തവണ തിരിച്ചെത്തി മൃഗശാലയിലെ മരത്തിൽ സ്ഥാപനം പിടിച്ച കുരങ്ങിനെ വീണ്ടും കാണാതാകുകയായിരുന്നു. പിന്നീട് സമീപത്തുള്ള മാസ്കറ്റ് ഹോട്ടലിനടുത്തുള്ള പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. തിരിച്ച് കൂട്ടിലെത്തിക്കാൻ വേണ്ടി പല വഴികളും മൃഗശാല അധികൃതർ നോക്കിയിരുന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
advertisement
അതിനിടെ രണ്ടു തവണ മൃഗശാല വളപ്പിൽ പ്രവേശിച്ച ശേഷം ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി. കൂടണയാനെത്തുന്ന കാക്കകൾ മരത്തിലിരുന്ന കുരങ്ങുമായി പ്രശ്നത്തിലായിരുന്നു. മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി പഴങ്ങൾ എറിഞ്ഞു കൊടുത്തിരുന്നു. തളിരിലകൾ ഭക്ഷിച്ചാണ് കുരങ്ങ് ഇത്രയും ദിവസം തള്ളിനീക്കിയത്.