TRENDING:

'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി

Last Updated:

കോവിഡ് 19 രോഗം നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കാനിടയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവരെല്ലാം രോഗവാഹകരോ മാറ്റി നിര്‍ത്തപ്പെടേണ്ടവരോ അല്ലെന്നും ചിലർ നടത്തുന്ന കുപ്രചരണങ്ങളിൽ ജനം വീണുപോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെകൂടി നാടാണിത്. അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 രോഗം നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കാനിടയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement

'നമ്മുടെ സഹോദരങ്ങള്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം അതോടൊപ്പംതന്നെ ഇവിടെ ഉള്ളവര്‍ സുരക്ഷിതരാവുകയും വേണം. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാല്‍ റെഡ് സോണില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകി അപകടമുണ്ടാക്കും. അതുകൊണ്ടാണ് വാളയാറിലടക്കം ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതിന് മറ്റൊരു അർത്ഥം കല്‍പ്പിക്കേണ്ടതില്ല. അങ്ങനെ വരുത്തിത്തീര്‍ക്കാര്‍ ശ്രമിക്കുന്നവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം. '- മുഖ്യമന്ത്രി പറഞ്ഞു.

വരുന്നവരില്‍ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. അത് തെളിഞ്ഞിട്ടുണ്ട്. വരുമ്പോള്‍തന്നെ രോഗവാഹകരെ തിരിച്ചറിയാന്‍ കഴിയില്ല. കൂട്ടത്തില്‍ രോഗവാഹകര്‍ ഉണ്ടാകാം. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമെ വഴിയുള്ളു. അവരുടെ രക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും അത് ആവശ്യമാണ്.

advertisement

TRENDING:APP for Alcohol : 'ബെവ്​ ക്യൂ' വരും; എല്ലാ ശരിയാകും [NEWS]കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ [NEWS]'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ‌ [NEWS]

advertisement

മുംബൈയില്‍നിന്ന് റാന്നിയില്‍ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. താനെയില്‍നിന്ന് പെരിനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ നില്‍ക്കേണ്ടി വന്നുവെന്നാണ് വാര്‍ത്ത വന്നത്. ക്വാറന്റീനുവേണ്ടി അവര്‍ തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞെന്നും പരാതി ഉയര്‍ന്നു. മുംബൈയില്‍നിന്ന് പ്രത്യേക വാഹനത്തിലെത്തിയ സംഘം റോഡില്‍ വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പരത്തിയെന്നും വാര്‍ത്തവന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍വച്ച് പ്രവാസികളെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ് പ്രചരണവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അന്യനാടുകളില്‍ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏത് ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാം. നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം.

advertisement

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശത്ത് കുടുങ്ങിയവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. അവര്‍ക്കെല്ലാം ഒരു ദിവസം വരാനാകില്ല. പ്രത്യേക ക്രമീകരണങ്ങള്‍ വേണ്ടിവരും. വിവിധ മലയാളി സംഘടനകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന പരിമിതികളുമുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷവും തെറ്റിദ്ധാരണയും ജനിപ്പിക്കുന്ന പ്രചാരണങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories