കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ

Last Updated:

കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ടിക്കറ്റെടുക്കണം.

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കാൻ കേരളത്തിലേക്ക് ട്രെയിൻ സർവീസ്. നോണ്‍-എസി ചെയര്‍കാറില്‍ 1,000 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ്. നോര്‍ക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
നിലവിൽ നാട്ടിലേക്ക് മടങ്ങിയെത്താൻ അമ്പതിനായിരത്തോളം പേരാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിൽ സ്വന്തം വാഹനങ്ങളിലും കോൺഗ്രസും മലയാളി സംഘടനകളും ഏര്‍പ്പെടുത്തിയ ബസുകളിലുമായി പതിനയ്യായിരം പേരാണ് ഇതുവരെ നാട്ടിലെത്തിയത്. ഈ സാഹചര്യത്തിൽ ട്രെയിൻ സർവീസ് നടത്തുന്നതോടെ ആയിരത്തിലേറെ പേര്‍ക്ക് നാട്ടിലെത്താനാകും.
You may also like:APP for Alcohol : 'ബെവ്​ ക്യൂ' വരും; എല്ലാ ശരിയാകും [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല [NEWS]
www.registernorkaroots.org വെബ്‌സൈറ്റില്‍ അഡ്വാന്‍സ് ട്രെയിന്‍ ബുക്കിങ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് യാത്ര ചെയ്യുന്നയാളുടെ വിശദാംശങ്ങള്‍ നല്‍കണം. ടിക്കറ്റ് നിരക്കായ 1,000 രൂപയും ഓൺലൈനായി അടയ്ക്കണം.  ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, സമയം എന്നിവ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും.കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ടിക്കറ്റെടുക്കണം. 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. ടിക്കറ്റ് ലഭിക്കുന്നവര്‍ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള പാസ് എടുക്കണം. സാഹായത്തിന് വിളിക്കേണ്ട നമ്പർ- 0471-2517225, 2781100, 2781101
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement