TRENDING:

കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിലെന്ന് തോമസ് ചാഴിക്കാടൻ

Last Updated:

കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിൽ ആണെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിൽ ആണെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. തന്‍റെ സ്ഥാനാർഥിത്വം ജനാധിപത്യപരമായ തീരുമാനമായിരുന്നു എന്നും തോമസ് ചാഴികാടൻ പറഞ്ഞു. ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്‍റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായും തോമസ് ചാഴിക്കാടൻ വ്യക്തമാക്കി.
advertisement

അതേസമയം, ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കോട്ടയത്ത് തോമസ് ചാഴികാടനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മാണിഗ്രൂപ്പിൽ ഉണ്ടായത് പൊട്ടിത്തെറി. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധം ഉണ്ടെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. എന്നാൽ, ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് പ്രവർത്തകരുടെ വികാരം മാനിച്ചെന്ന് ആയിരുന്നു മാണിയുടെ മറുപടി.

ജോസഫ് കറിവേപ്പില; തോമസ് ചാഴിക്കാടൻ കോട്ടയത്ത് രണ്ടിലയിൽ വോട്ടു തേടും

കേരള കോൺഗ്രസിനെ മറ്റൊരു പിളർപ്പിലേക്ക് തള്ളിവിട്ടുകൊണ്ട് കെ.എം മാണിയുടെ വാർത്താക്കുറിപ്പ് ഇറങ്ങിയത് രാത്രി ഒൻപതിന്. തോമസ് ചാഴികാടൻ കോട്ടയത്ത് സ്ഥാനാർഥിയാണെന്നും പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും ആയിരുന്നു മാണിയുടെ വിശദീകരണം. രാത്രി ഏഴു മണിയോടെ തന്നെ തീരുമാനം ദൂതൻ വഴി മാണി ജോസഫിനെ അറിയിച്ചിരുന്നു.

advertisement

അപ്പോൾ മുതൽ തുടങ്ങിയ കൂടിയാലോചനകൾക്കു ശേഷം രാത്രി വൈകിയാണ് ഇക്കാര്യത്തിൽ ജോസഫ് പ്രതികരിച്ചത്. മാണിയുടെ തീരുമാനം സ്വീകാര്യമല്ലെന്നും കേട്ടുകേൾവിയില്ലാത്ത വിധം തന്നെ അവഗണിച്ചെന്നുമായിരുന്നു ജോസഫ് പറഞ്ഞത്. എന്നാൽ, താൻ യു.ഡി.എഫ് നേതാക്കളോട് ആലോചിച്ചേ ഭാവി തീരുമാനിക്കുവെന്ന് ജോസഫ് ആവർത്തിച്ചു പറഞ്ഞു. ഒരു കാരണവശാലും പിളർപ്പ് ഉണ്ടാക്കരുതെന്ന യു.ഡി .എഫ് നേതാക്കളുടെ അഭ്യർത്ഥനകൾ തള്ളിയാണ് മാണി ചാഴികാടനെ പ്രഖ്യാപിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിലെന്ന് തോമസ് ചാഴിക്കാടൻ