ജോസഫ് കറിവേപ്പില; തോമസ് ചാഴിക്കാടൻ കോട്ടയത്ത് രണ്ടിലയിൽ വോട്ടു തേടും

Last Updated:
കോട്ടയം: തോമസ് ചാഴിക്കാടൻ ലോക്സഭാ തെരഞ്ഞെടുപ്പ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. മുമ്പ് രണ്ടുതവണ എംഎൽഎ ആയിട്ടുള്ള തോമസ് ചാഴിക്കാടൻ നിലവിൽ കേരള കോൺഗ്രസ് എം ഉന്നതാധികാരസമിതി അംഗമാണ്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് നിശ്ചയിച്ചത്. സ്ഥാനാർത്ഥിയാകണമെന്ന ആഗ്രഹം പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് പ്രകടിപ്പിച്ചിരുന്നു.
കെ.എം മാണിയുടെ പത്രകുറിപ്പ് പൂർണരൂപം
കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ
തോമസ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയെ പ്രഖ്യാപിച്ചിരിക്കുന്നു.
കെ.എം മാണി
(ചെയര്‍മാന്‍) കേരളാ കോണ്‍ഗ്രസ്സ് (എം)
അതേസമയം സ്ഥാനാർത്ഥിത്വത്തിൽനിന്ന് തഴയപ്പെട്ട പി.ജെ ജോസഫിന്‍റെ വീട്ടിൽ അദ്ദേഹത്തിന്‍റെ അനുകൂലികൾ രഹസ്യയോഗം ചേർന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസഫ് കറിവേപ്പില; തോമസ് ചാഴിക്കാടൻ കോട്ടയത്ത് രണ്ടിലയിൽ വോട്ടു തേടും
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement