കിഫ് ബിക്കെതിരായ സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ ധനമന്ത്രിയുടെ പരസ്യ വിമർശനങ്ങളാണ് വിവാദമായത്. റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കും മുമ്പേ ധനമന്ത്രി ചോർത്തിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലഭിച്ചത് കരട് റിപ്പോർട്ടെന്നാണ് കരുതിയതെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് അന്തിമ റിപ്പോർട്ടെന്നു തിരുത്തി.
You may also like:'തീരുമാനം മാറ്റാൻ അദ്ദേഹത്തെ നിർബന്ധിക്കാനാകില്ല'; രജനികാന്തിന്റെ സഹോദരൻ
advertisement
റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്ന് വി.ഡി. സതീശൻ എംഎൽഎയാണ് ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
സിഎജി റിപ്പോർട്ടിനെതിരായ നിലപാടിൽ മാറ്റമില്ല. അവകാശ ലംഘനത്തിന്റെ പ്രശ്നവുമില്ല. സമിതി എന്തു നിലപാടെടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവകാശ സമിതി സഭയിൽ റിപ്പോർട്ട് വച്ചേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ അവകാശ സമിതി വിളിച്ചു വരുത്തുന്നത്.