'തീരുമാനം മാറ്റാൻ അദ്ദേഹത്തെ നിർബന്ധിക്കാനാകില്ല'; രജനികാന്തിന്റെ സഹോദരൻ

Last Updated:

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജനിയുടെ പിന്മാറ്റം. അതിനാൽ തന്നെ അതിനെ ചോദ്യം ചെയ്യാനാകില്ല

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ആർ സത്യനാരായണ റാവു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ടെന്നത് രജനിയുടെ തീരുമാനമാണെന്നും അതിൽ നിന്ന് പിന്തിരിയാൻ അദ്ദേഹത്തെ നിർബന്ധിക്കാനാകില്ലെന്നും 77 കാരനായ സത്യനാരായണ റാവു പറഞ്ഞു.
രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഏറെ പ്രതീക്ഷിച്ചിരുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താനും അത് പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സത്യനാരായണയുടെ മറുപടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രജനിയുടെ പിന്മാറ്റം. അതിനാൽ തന്നെ അതിനെ ചോദ്യം ചെയ്യാനാകില്ല. സത്യനാരായണ റാവു പിടിഐയോട് പറഞ്ഞു.
എന്ത് തീരുമാനം രജനികാന്ത് എടുത്താലും അത് ശരിയായിരിക്കുമെന്നും സഹോദരൻ പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കുന്നയാളാണ് തന്റെ സഹോദരനെന്നും അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെയെന്നും സഹോദരൻ പറഞ്ഞു.
advertisement
ഇന്ന് ഉച്ചയോടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന രജനിയുടെ പ്രഖ്യാപനം വന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
You may also like:മഞ്ഞുമൂടിയ കാശ്മീർ; മഞ്ഞ് വീഴ്ച്ച മൂലം മിക്ക റോഡുകളും അടച്ചു
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തു നിന്ന് ജനങ്ങളെ സേവിക്കുമെന്നും തന്നെ വിശ്വസിക്കുന്നവരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.
advertisement
You may also like:കുടിയിറക്കാൻ ഉത്തരവിട്ട കോടതി വിധി മാനിച്ച് കാഞ്ഞിരപ്പള്ളിയിലെ എസ്ഐ അൻസൽ നീതി നടപ്പാക്കിയത് ഓർമയുണ്ടോ?
രോഗ്യസ്ഥിതി കാരണം അണ്ണാത്തെയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്നും നിരവധി പേരുടെ ജോലി ഇതുകാരണം നഷ്ടമാകുകയും ചെയ്തു. പാർട്ടി രൂപീകരിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞാൽ നിരവധി പേരുമായി ഇടപഴകേണ്ടി വരും. തനിക്ക് വല്ലതും സംഭവിച്ചാൽ തന്നെ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും കനത്ത വലിയ പ്രയാസവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
advertisement
ഹൈദരാബാദിൽ  അണ്ണാത്തെയുടെ ലൊക്കേഷനിൽ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രജനി അടക്കമുള്ള താരങ്ങൾ ചെന്നൈയിൽ തിരികെ മടങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'തീരുമാനം മാറ്റാൻ അദ്ദേഹത്തെ നിർബന്ധിക്കാനാകില്ല'; രജനികാന്തിന്റെ സഹോദരൻ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement