കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യമേർപ്പെടുത്തി നേരത്തെ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപ് തപാൽ വോട്ടിന് അപേക്ഷ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ വോട്ടെടുപ്പിനു തൊട്ടുമുൻപ് രോഗികളാകുന്നവരുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.
You may also like:കടലാക്രമണം നേരിടാൻ ജിപ്സം ബ്ലോക്ക്; പുതിയ സംവിധാനവുമായി ട്രാവൻകൂർ ടൈറ്റാനിയം
ഇത് പരിഹരിക്കാനാണ് ഓർഡിനൻസ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവർക്ക് ബൂത്തിൽ എത്താം അവിടുത്തെ ക്യു കഴിയുന്ന മുറയ്ക്ക് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ്ഓഫീസർമാർ സൗകര്യമൊരുക്കാനാണ് നിർദ്ദേശം. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാണന്ന കാര്യത്തിൽ സംശയം ഉയർന്നിട്ടുണ്ട്.
advertisement
രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുമണി വരെ ആയിരുന്ന വോട്ടെടുപ്പ് സമയം ആറു മണി വരെയായി നേരത്തെ ദീർഘിപ്പിച്ചിരുന്നു. ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാത്തവർക്കാണ് സമ്പൂർണ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയത്. ഇന്ന് വൈകിട്ടോടെ സമ്പൂർണ്ണ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും അതോടുകൂടി നാമനിർദ്ദേശ പത്രികാ സമർപ്പണവുംആരംഭിക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്നതിനാൽ ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും.
സംവരണ വാർഡ് നിര്‍ണയത്തിനെതിരായ ഹര്‍ജികൾ ഹൈക്കോടതി തള്ളി. തുടർച്ചയായി മൂന്ന് തവണ സംവരണ വാർഡാക്കിയ നടപടിയെ ചോദ്യം ചെയ്തുള്ള 87 ഹർജികളാണ് കോടതി തള്ളിയത്.