ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചതോടെ ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും സങ്കടം സഹിക്കാനാകാതെ കൂട്ടത്തോടെ നിലവിളിക്കുകയായിരുന്നു. ഇതിനിടെ ചിലർ ബോധമറ്റ് നിലത്തുവീഴുകയും ചെയ്തു.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഒരുമണിയോടെ വിട്ടുകിട്ടയ മൃദേഹവുമായി വിലാപയാത്രയായാണ് പെരിയയിലേക്കു തിരിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചു. വിലപായാത്ര കടന്നു വന്ന നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങി പത്തിടങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അര്‍പ്പിച്ചു.
advertisement
മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കു പിന്നാലെ പെരിയ, കല്യോട്ട് വ്യാപക അക്രമം. സി.പി.എം പ്രവര്‍ത്തകന്റെ കടയ്ക്കി തീയിടുകയും നിരവധി കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം സിപിഎം പ്രദേശിക നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.