'കയ്യും കാലും കൊത്തീട്ടെങ്കിലും തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ?': എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ അമ്മയെ?

ശരത്തിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. പെങ്ങളുടെ നിലവിളി ആ വീട്ടില്‍ നിലയ്ക്കുന്നില്ല. കാരണം സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മധ്യേ അവളാണ് ആദ്യം കാണേണ്ടി വന്നത്.

news18
Updated: February 18, 2019, 7:42 PM IST
'കയ്യും കാലും കൊത്തീട്ടെങ്കിലും തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ?': എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ അമ്മയെ?
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
  • News18
  • Last Updated: February 18, 2019, 7:42 PM IST
  • Share this:
പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെ കുടുംബത്തിന്റെ ദുഖം കേരളത്തിന്റെയാകെ വേദനയാകുന്നു. മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

'കൃപേഷിന്റെ അമ്മ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട് ഇനി എങ്ങിനെ എന്റെ മകനെ കാണുമെന്ന്. കാണാന്‍ കഴിയില്ലെന്ന് ബോധ്യം വരുമ്പോഴായിരിക്കും അവര്‍ ആത്മഗതം പോലെ പറയുന്നുണ്ട്. കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോയെന്ന്.'  കൊല്ലപ്പെട്ട യുവാക്കളുടെ വീടുകളിലെ ദൈന്യത വിവരിക്കുകയാണ് ഷാഫി പറമ്പില്‍ എം.എല്‍.എ.

ശരത്തിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. പെങ്ങളുടെ നിലവിളി ആ വീട്ടില്‍ നിലയ്ക്കുന്നില്ല. കാരണം സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മധ്യേ അവളാണ് ആദ്യം കാണേണ്ടി വന്നത്.
ഏത് പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെട്ടാലും വീടുകളിലെ കാഴ്ചകള്‍ ഇത് തന്നെയാവും. ആ വേദന അറിയാന്‍ നിങ്ങള്‍ ശ്രമിച്ചില്ല. മറ്റൊരു വീട്ടിലെ വേദന കൊണ്ട് അത് മാറില്ല...

 കുറിപ്പിന്റെ പൂര്‍ണരൂപം

2 വീട്ടിലും പോയിരുന്നു ..
കൃപേഷിന്റെ അമ്മ ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ട് ഇനി എങ്ങിനെ എന്റെ മകനെ കാണുമെന്ന് .. കാണാന്‍ കഴിയില്ലെന്ന് ബോധ്യം വരുമ്പോഴായിരിക്കും അവര്‍ ആത്മഗതം പോലെ പറയുന്നുണ്ട് കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്ന്.

കുറച്ച് ഓലയും ചോരാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റും മാത്രമുള്ള വീടെന്ന് പറയാന്‍ പറ്റാത്ത, ഇരുട്ട് മൂടിയ (കൊല്ലാന്‍ ഉത്തരവിട്ട കാലന്മാരുടെ മനസ്സില്‍ ഉള്ളത്ര ഇരുട്ട് ഇല്ല) കൂരക്ക് കീഴില്‍ ജീവന്റെ ഒരു മിടിപ്പെങ്കിലും ബാക്കി ഉണ്ടായിരുന്നെങ്കില്‍ എന്ന് പെറ്റമ്മ കേഴുമ്പോ എന്ത് പറഞ്ഞാ ആശ്വസിപ്പിക്കുക.

Also Read കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍

ശരത്തിന്റെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. പെങ്ങളുടെ നിലവിളി ആ വീട്ടില്‍ നിലയ്ക്കുന്നില്ല. കാരണം സ്വന്തം സഹോദരനെ കൊത്തി നുറുക്കിയിട്ടിരിക്കുന്നത് വീട്ടിലേക്കുള്ള വഴി മധ്യേ അവളാണ് ആദ്യം കാണേണ്ടി വന്നത്.
ഏത് പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെട്ടാലും വീടുകളിലെ കാഴ്ചകള്‍ ഇത് തന്നെയാവും. ആ വേദന അറിയാന്‍ നിങ്ങള്‍ ശ്രമിച്ചില്ല. മറ്റൊരു വീട്ടിലെ വേദന കൊണ്ട് അത് മാറില്ല...

Also Read 'നിനക്ക് നിന്റെ പാര്‍ട്ടി, എനിക്ക് എന്റേതും'; കമ്യൂണിസ്റ്റുകാരനായ അച്ഛൻ കൃപേഷിനോട് പറഞ്ഞത്First published: February 18, 2019, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading